'ശക്തമായ സിഗ്നല്‍ 3, 4 പോയിന്റുകള്‍ കേന്ദ്രീകരിച്ച്, 5 മുതല്‍ 8 മീറ്റര്‍ താഴ്ചയില്‍ ട്രക്ക് ഉണ്ടാകാം'

പുഴയില്‍ പോയിന്റുകള്‍ മാര്‍ക്ക് ചെയ്തതിന് ശേഷം റിട്ട. മേയര്‍ ജനറല്‍ എം ഇന്ദ്രബാലന്‍ ഷിരൂരില്‍ നിന്ന് മടങ്ങി

dot image

ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള തിരച്ചിലില്‍ നിര്‍ണായകമായ ഗംഗാവലി പുഴയിലെ ഭാഗങ്ങള്‍ റിട്ട. മേയര്‍ ജനറല്‍ എം ഇന്ദ്രബാലന്‍ മാര്‍ക്ക് ചെയ്ത് നല്‍കി. ശക്തമായ സിഗ്നല്‍ ലഭിച്ചത് കോണ്‍ടാക്ട് 3, 4 പോയിന്റുകള്‍ കേന്ദ്രീകരിച്ചാണ്. ഇവിടെ അഞ്ച് മുതല്‍ എട്ട് മീറ്റര്‍ വരെ താഴ്ചയില്‍ ട്രക്ക് ഉണ്ടാകാനാണ് സാധ്യതയെന്ന് ഇന്ദ്രബാലന്‍ പറഞ്ഞു.

തിരച്ചിലില്‍ പാറക്കല്ലുകള്‍ പ്രതിസന്ധിയാകും. ട്രക്ക് കണ്ടെത്താന്‍ ആകുമെന്നും അദ്ദേഹം വ്യക്തമാക്കി. പോയിന്റുകള്‍ മാര്‍ക്ക് ചെയ്യാന്‍ നേരത്തെയുള്ള ഡാറ്റകളാണ് ഉപയോഗിച്ചത്. ഡ്രഡ്ജര്‍ കമ്പനിയുമായി നിരന്തരം ബന്ധപ്പെടുമെന്നും റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ അറിയിച്ചു. പുഴയില്‍ പോയിന്റുകള്‍ മാര്‍ക്ക് ചെയ്തതിന് ശേഷം അദ്ദേഹം ഷിരൂരില്‍ നിന്ന് മടങ്ങി.

അതേസമയം കനത്ത മഴയ്ക്കിടയിലും ഷിരൂരില്‍ തിരച്ചില്‍ തുടരുകയാണ്. സിപി മൂന്ന് കേന്ദ്രീകരിച്ചാണ് മണ്ണ് നീക്കം നടക്കുന്നത്. കഴിഞ്ഞ ദിവസം തിരച്ചിലില്‍ നിര്‍ണായകമായ വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. അര്‍ജുന്റെ ലോറിക്ക് പിന്നിലെ ലൈറ്റ് റിഫ്‌ളക്ടര്‍ ഉള്‍പ്പടെയാണ് കണ്ടെത്തിയത്. മറ്റ് ചില ലോഹഭാഗങ്ങളും ടയറും കണ്ടെത്തിയെങ്കിലും ഇത് അര്‍ജുന്റെ ലോറിയുടേതല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.

dot image
To advertise here,contact us
dot image