പി ശശിക്ക് സംസ്ഥാന സെക്രട്ടറിയുടെയും ക്ലീന്‍ ചിറ്റ്; 'ശശി അത്തരം കാര്യങ്ങളൊന്നും ചെയ്യില്ല'

'സാധാരണ മാധ്യമങ്ങൾക്ക് സംഭവിച്ച കൈയ്യബദ്ധമല്ല അത് ബോധപൂർവം ചെയ്തതാണ്'

dot image

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ എല്ലാവരും ഒരുമിച്ച് നിന്നപ്പോഴും ഒരു മാധ്യമത്തിന്റെ ശ്രദ്ധ ജനങ്ങൾക്ക് ലഭിക്കേണ്ട ആശ്വാസം ഇല്ലാതാക്കുന്നതിലായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. സാധാരണ മാധ്യമങ്ങൾക്ക് സംഭവിച്ച കൈയ്യബദ്ധമല്ലെന്നും ബോധപൂർവം സംഭവിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം പി വി അന്‍വര്‍ എംഎല്‍എ മുഖ്യമന്ത്രി പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി. പരാതി പരിശോധിക്കുമെന്ന് പറഞ്ഞ ഗോവിന്ദന്‍, എന്നാല്‍ ശശി അത്തരം കാര്യങ്ങളൊന്നും ചെയ്യില്ലെന്ന് അടിവരയിട്ട് പറഞ്ഞു. തങ്ങള്‍ ഒപ്പം പ്രവര്‍ത്തിച്ച സഖാക്കളാണെന്നും ദീര്‍ഘകാലത്തെ അനുഭവമുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. സര്‍ക്കാരിനും പരാതി നല്‍കിയിട്ട് വീണ്ടും പരസ്യ പ്രസ്താവന നടത്തിയ പി വി അന്‍വര്‍ തിരുത്തുക തന്നെ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഗൗരവമുള്ള കാര്യങ്ങള്‍ ഗൗരവത്തോടെ അന്വേഷിക്കും. ഗൗരവത്തോടെ ഉന്നയിച്ചാല്‍ ആ കാര്യങ്ങള്‍ ഗൗരവമുള്ളതാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.

വയനാട് ദുരന്തത്തിൽ എല്ലാവരും ഒരുമിച്ച് നിന്നപ്പോൾ ഒരു മാധ്യമം തെറ്റായ വാർത്ത നൽകി. ആ വാർത്ത എല്ലാ മാധ്യമങ്ങളും ഏറ്റെടുത്തു. സർക്കാർ കള്ളകണക്ക് കൊടുത്തു എന്ന് പറഞ്ഞ് പ്രതിപക്ഷം പോലും വാർത്ത കണ്ട് രം​ഗത്തെത്തി. കേരളത്തിനെതിരെ നടന്നത് എല്ലാ സീമകളും കടന്നുള്ള ദുഷ്പ്രചരണം. സാധാരണ മാധ്യമങ്ങൾക്ക് സംഭവിച്ച കൈയ്യബദ്ധമല്ല അത് ബോധപൂർവം ചെയ്തതാണ്. ജനങ്ങൾക്ക് ലഭിക്കേണ്ട ആശ്വാസം ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. എൽഡിഎഫ് സർക്കാരിനെ കരി വാരി തേക്കുക എന്നായിരുന്നു ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ഗവർണർക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു. ഗവർണർ സർവകലാശാലകളെ കാവിവൽക്കരിക്കുകയാണ്. താൽക്കാലിക വിസിമാരെ ഏകപക്ഷീയമായി നിയമിക്കാൻ നീക്കം നടക്കുകയാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

പി വി അൻവർ നടത്തുന്ന പരമർശങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്, അന്വേഷണം നടക്കുന്നുണ്ട്. പാർട്ടി തലത്തിലുള്ള അന്വേഷണവും നടക്കുന്നുണ്ട്. ഇതിനിടെ വലത് പക്ഷ ശക്തികളുടെ ആയുധങ്ങളാക്കാൻ പറ്റുന്ന പ്രസ്താവന അൻവർ നടത്തി. ഇത് ഒഴിവാക്കേണ്ടതായിരുന്നു. ഇത്തരം പരസ്യ പ്രസ്താവനകളിൽ നിന്ന് അൻവർ പിന്മാറണം. ഉയർന്ന് വരുന്ന പ്രശ്നങ്ങൾ പാർട്ടിയുടേയും സർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുത്തി. ഇനിയുള്ള പ്രസ്താവനകൾ പിൻവലിക്കണം. ഇക്കാര്യങ്ങൾ അൻവറിനെ ബോധ്യപ്പെടുത്തും. ആവശ്യമായ തിരുത്തലുകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us