ഉറക്കത്തിനിടയില്‍ അസ്വസ്ഥത; പാലക്കാട് 14കാരന് ദാരുണാന്ത്യം, ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് കുടുംബം

രാത്രി എല്ലാ ദിവസത്തെയും പോലെ ഉറങ്ങാന്‍ കിടന്നതായിരുന്നുവെന്ന് കുടുംബം

dot image

പാലക്കാട്: പാലക്കാട് നെല്ലിപാടത്ത് 14കാരന് ദാരുണാന്ത്യം. ഉറക്കത്തിനിടയില്‍ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്നാണ് മരിച്ചത്. കണ്ണന്‍-ദമ്പതികളുടെ മകന്‍ അഭിനവാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11.30നും 12നുമിടയില്‍ കുട്ടിയുടെ റൂമില്‍ നിന്ന് വലിയ ശബ്ദത്തില്‍ ശ്വാസം വലിക്കുന്നത് കേട്ടിരുന്നു.

പിന്നാലെ അമ്മ മുറിയിലേക്കെത്തിയപ്പോള്‍ അഭിനവ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ടു. ഉടന്‍ ബന്ധുക്കളെ വിളിച്ച് ആലത്തൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാ മധ്യേ മരിക്കുകയായിരുന്നു. രാത്രി എല്ലാ ദിവസത്തെയും പോലെ ഉറങ്ങാന്‍ കിടന്നതായിരുന്നുവെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലായിരുന്നുവെന്നും കുടുംബം അറിയിച്ചു.

വീട്ടില്‍ അഭിനവും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളൂ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us