ബലാത്സംഗ പരാതിയിൽ സിഐക്കെതിരെ എന്തുകൊണ്ട് കേസെടുത്തില്ല? സർക്കാരിനും പൊലീസിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം

പ്രതിയാക്കപ്പെടേണ്ട ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി

dot image

കൊച്ചി: ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ സര്‍ക്കാരിനും മലപ്പുറം പൊലീസിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പൊന്നാനി സിഐ വിനോദിനെതിരെ കേസെടുത്ത് അന്വേഷിക്കാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചു. സിഐക്കെതിരെ എഫ്‌ഐആര്‍ എടുത്താണ് അന്വേഷിക്കേണ്ടത്. സുപ്രീം കോടതി തള്ളിയ വാദമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. അന്വേഷണം നടത്തേണ്ടെന്നാണോ സര്‍ക്കാരിന്റെ ആവശ്യമെന്നും അന്വേഷിച്ച ശേഷമല്ലേ പരാതി വ്യാജമാണോയെന്ന് പറയുന്നതെന്നും ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. ‌

ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിമര്‍ശനം. സിഐയും ഡിവൈഎസ്പിയും എസ്പിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ്. ഡിവൈഎസ്പിയുടെയും എസ്പിയുടെയും പങ്ക് അന്വേഷണത്തില്‍ കണ്ടെത്താം. ബലാത്സംഗക്കുറ്റം ചുമത്താന്‍ എന്ത് അനുമതിയാണ് വേണ്ടെതെന്നും ഹൈക്കോടതി രൂക്ഷമായാണ് ചോദിച്ചത്.

പ്രതിയാക്കപ്പെടേണ്ട ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. അതിജീവിതയ്ക്ക് നീതി കിട്ടിയിട്ടില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് നിർദ്ദേശിച്ചു. അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ‌

പൊന്നാനി മജിസ്‌ട്രേറ്റിനെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഗുരുതര കുറ്റകൃത്യത്തില്‍ പരാതി ലഭിച്ചാല്‍ മജിസ്‌ട്രേറ്റിന്റെ ചുമതലയെന്താണെന്ന് കോടതി ചോദിച്ചു. പ്രാഥമിക അന്വേഷണത്തിന് കാത്തിരിക്കാന്‍ മജിസ്‌ട്രേറ്റിന് അവസരമില്ല. മജിസ്‌ട്രേറ്റിന് മുന്നില്‍ നാലാമതൊരു ഓപ്ഷന്‍ ഇല്ല. മജിസ്‌ട്രേറ്റ് നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച കേസ് തെറ്റെന്നും പൊന്നാനി മജിസ്‌ട്രേറ്റ് നല്‍കിയ റിപ്പോര്‍ട്ടിനോട് വിയോജിച്ച് ഹൈക്കോടതി വിമർശിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us