ഷിരൂരില്‍ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ട അര്‍ജുന് വിട നല്‍കി നാട്. കാത്തിരിപ്പുകള്‍ക്കൊടുവില്‍ 75-ാം ദിവസമാണ് അർജുന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്. ആയിരങ്ങളാണ് അവസാനമായി യാത്ര പറയാന്‍ കണ്ണാടിക്കലിലേക്ക് ഒഴുകിയെത്തിയത്.
വീട്ടിലെ പൊതുദർശനത്തിന് ശേഷമാണ് സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. കുടുംബത്തിന്റെ ആഗ്രഹ പ്രകാരം വീട്ടുവളപ്പിൽ തന്നെയാണ് മൃതദേഹം സംസ്കരിക്കുന്നത്.
ഡിഎൻഎ പരിശോധനയ്ക്ക് ശേഷം ഇന്നലെയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്. ഇന്നലെ കര്‍ണാടകയില്‍ നിന്നും പുറപ്പെട്ട വിലാപയാത്രയെ കോഴിക്കോട് വരെ കാര്‍വാര്‍ പൊലീസും അനുഗമിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി എ കെ ശശീന്ദ്രനാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷറഷ്, കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ല്‍, കര്‍ണാകടയിലെ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ അടക്കമുള്ളവര്‍ വിലാപയാത്രയ്ക്ക് ഒപ്പമുണ്ടായിരുന്നു. ലോറിയുടെ കാബിനില്‍ നിന്നും ലഭിച്ച അര്‍ജുന്റെ ഫോണും പേഴ്‌സും വാച്ചും അടക്കമുള്ളവ ആംബുലന്‍സിന് പിന്നാലെ കാറിലാണ് കൊണ്ടുവന്നത്.
ഗാംഗാവലിയുടെ ആഴങ്ങളിൽ നിന്ന് അഗ്നിയുടെ ആഴങ്ങളിലേക്ക്
അന്ത്യകര്‍മ്മങ്ങള്‍ക്ക് തുടക്കം
അര്‍ജുന്റെ മൃതദേഹം ചിതയിലേക്കെടുത്തു
നാടിന്റെ അന്ത്യാഞ്ജലി; അർജുന് ചിതയൊരുങ്ങുന്നു...അൽപസമയത്തിനകം സംസ്കാരം
'അർജുനെ കണ്ടിട്ടേ പോകൂ, അത് അദ്ദേഹത്തിനോടുള്ള ഒരു ബഹുമാനമാണ്'; അർജുന്റെ വീടിന് മുൻപിൽ നീണ്ട നിര
പ്രിയപ്പെട്ട അർജുന് വിട; ആദരാഞ്ജലികൾ അർപ്പിച്ച് റിപ്പോർട്ടർ ടിവി
ഞങ്ങള്‍ ഒരിക്കലും മറക്കില്ല…
കാര്‍വാര്‍ എംഎല്‍എയോട് നന്ദി പറഞ്ഞ് എം കെ രാഘവന്‍ എംപി. കർണാടക സർക്കാർ അർജുന്റെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം അഞ്ച് ലക്ഷം രൂപ കൈമാറിയെന്നും സതീഷ് കൃഷ്ണ സെയില്‍ ഒരു ലക്ഷം രൂപ നല്‍കിയെന്നും എം കെ രാഘവന്‍ അറിയിച്ചു.
കര്‍ണാടകയ്ക്ക് അത്ഭുതമായിരുന്നു ഒരു ഡ്രൈവര്‍ക്ക് വേണ്ടി കേരളം ഒന്നിച്ചു നിന്നത്. മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും കര്‍ണാടക സര്‍ക്കാര്‍ ചെയ്തു. മുഖ്യമന്ത്രിയോടും സതീഷ് കൃഷ്ണ സെയ്ല്‍ എംഎല്‍എയോടും നന്ദി അറിയിക്കുന്നതായും എം കെ രാഘവന്‍ പ്രതികരിച്ചു.
പ്രിയപ്പെട്ടവർക്ക് അരികെ അർജുൻ; പൊതുദർശനത്തിനായി മൃതദേഹം വീട്ടിൽ നിന്ന് പുറത്തേക്ക്
'അർജുനെ കണ്ടെത്തുമെന്ന് സഹോദരിക്ക് വാക്ക് നൽകിയിരുന്നു...'
കരഞ്ഞുകലങ്ങി കണ്ണാടിക്കൽ; വഴിയിലും ഗ്രാമത്തിലും അർജുന് ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ
പ്രിയ സഖാവ് മരിക്കുന്നില്ല.... അര്‍ജുന്റെ ആംബുലന്‍സിന് മുന്നില്‍ മുദ്രാവാക്യം വിളിച്ച് സഖാക്കള്‍
വിലാപ യാത്ര കണ്ണാടിക്കലില്‍ എത്തി
വിലാപയാത്ര കണ്ണാടിക്കലില്‍ എത്തി. കാത്തുനില്‍ക്കുന്നത് ജനസാഗരം.
'പൊതിച്ചോറ് കൊടുക്കാൻ മുൻപന്തിയിലുണ്ടായിരുന്ന സഖാവായിരുന്നു...'
'മനാഫ് മലയാളികളുടെ ആത്മവിശ്വാസമായിരുന്നു...': P K Firoz
'വണ്ടിയിൽ നിന്ന് ആ കളിപ്പാട്ടം കിട്ടിയപ്പോൾ ചങ്ക് പൊട്ടി കരഞ്ഞു ഞങ്ങൾ...'
'പ്രളയ സമയത്തൊക്കെ ഒപ്പമുണ്ടായിരുന്നു, പൊതിചോറ് കൊടുക്കാനും മുന്‍പന്തിയിലുണ്ട്....'
പരിചയമുള്ളവർ, ആരെന്നറിയാത്തവർ, ദൂരെ നിന്ന് വന്നവർ; എല്ലാവർക്കും ഒറ്റ ലക്ഷ്യം, അർജുൻ
വിലാപയാത്ര പുള്ളിടിക്കുന്നിലെത്തി
വിലാപയാത്ര പുള്ളിടിക്കുന്നിലെത്തി. കണ്ണാടിക്കല്‍ ബസാറിലേക്ക് പുറപ്പെടുന്നു. അര്‍ജുനെ അവസാനമായി കാണാന്‍ വഴിയരികിലുള്‍പ്പെടെ നൂറ് കണക്കിന് പേരാണ് കാത്തുനില്‍ക്കുന്നത്.
ഈ ആർട്സ് ക്ലബ്ബിലാണ് അർജുന് തന്റെ സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവഴിക്കുന്നത്
'രണ്ടാഴ്ച്ച കൂടുമ്പോഴാണ് വീട്ടിൽ വരുന്നത്... കാണാൻ പോലും കിട്ടാറില്ലായിരുന്നു'
വിലാപയാത്ര കൊയിലാണ്ടി ടൗണ്‍ പിന്നിട്ടു
കണ്ണാടിക്കൽ ഗ്രാമം മൊത്തം ഒരു വീട്ടിലേക്ക് ചുരുങ്ങുന്നു
വിലാപ യാത്ര കോഴിക്കോട് ജില്ലയില്‍
കോഴിക്കോടത് കണ്ണാടിക്കല്‍ സ്വദേശിയായ അർജുന്റെ മൃതദേഹവു വഹിച്ചുള്ള വിലാപയാത്ര വടകര ടൗണില്‍