കേരള പ്രവാസി ക്ഷേമനിധി പിഴ തുകയില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനം

കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ 48-ാംമത് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്

dot image

തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമനിധിയില്‍ തുടര്‍ച്ചയായി ഒരു വര്‍ഷത്തില്‍ അധികം അംശാദായം അടയ്ക്കാത്തത് മൂലം അംഗത്വം സ്വമേധയാ നഷ്ടമായവര്‍ക്ക് പുനസ്ഥാപിക്കുന്നതിന് വന്‍ ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനം. കേരള പ്രവാസി ക്ഷേമനിധിയില്‍ അം​ഗമായതിന് ശേഷം കുടിശ്ശിക വരുത്തിയവരുടെ പിഴയിൽ ഇളവ് വരുത്താനാണ് തീരുമാനമായത്. കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ 48-ാംമത് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.

2009 മുതല്‍ ഇതുവരെ ക്ഷേമനിധിയില്‍ അംഗത്വം എടുത്തവരും പെന്‍ഷന്‍പ്രായം പൂര്‍ത്തീകരിക്കാത്തവരും എന്നാല്‍ ഒരു വര്‍ഷത്തിലേറെ അംശാദായ അടവില്‍ വീഴ്ച വരുത്തിയവരുമായവര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്ന് കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എം ബി ഗീതാലക്ഷ്മി അറിയിച്ചു. കുടിശ്ശിക തുക പൂര്‍ണമായും, ആകെ കുടിശ്ശിക തുകയുടെ 15 ശതമാനം മാത്രം പിഴയായും ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കാം.

ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ നിലവില്‍ വരുമെന്നും ക്ഷേമനിധി അംഗങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ആയിരക്കണക്കിന് അം​ഗങ്ങൾക്കാണ് ഇതുവഴി ആശ്വാസം ലഭിക്കുക. പ്രവാസി സമൂഹത്തിന്റെ അടിയന്തരമായ ഈ ആവശ്യമാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us