'പാർട്ടിക്കാരാണ് പരാജയത്തിന് കാരണം എന്ന് എവിടെയും വിലയിരുത്തിയിട്ടില്ല'; പി വി അൻവറിനെ തള്ളി കെ കെ ശൈലജ

'അൻവറിന്റെ കയ്യും കാലും വെട്ടണമെന്ന കൊലവിളി പ്രസംഗം കേട്ടിട്ടില്ല. കേൾക്കാത്ത കാര്യത്തിൽ പ്രതികരിക്കാനില്ല'

dot image

തിരുവനന്തപുരം: വടകരയിലെ ടീച്ചറെ തോൽപ്പിച്ചത് പാർട്ടിക്കാരാണെന്ന നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ആരോപണങ്ങൾ തള്ളി സിപിഐഎം നേതാവ് കെ കെ ശൈലജ. അൻവറിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. പാർട്ടിക്ക് ഒരു പ്രയാസം ഉണ്ടാകുമ്പോൾ അണികൾ സജീവമാവുക എന്നത് സാധാരണമായ കാര്യമാണ്. തിരഞ്ഞെടുപ്പ് ഫലം പാർട്ടി വിശകലനം ചെയ്തിരുന്നു. പാർട്ടിക്കാരാണ് പരാജയത്തിന് കാരണം എന്ന് എവിടെയും വിലയിരുത്തിയിട്ടില്ല. പാർലമെൻറ് തിരഞ്ഞെടുപ്പിൽ ബിജെപി വരാതിരിക്കാൻ കോൺഗ്രസിന് വോട്ട് ചെയ്യുന്ന പ്രവണതയുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ട്. അൻവറിന്റെ ആരോപണങ്ങളിൽ ഒന്നിനും പ്രസക്തിയില്ലെന്നും കെ കെ ശൈലജ പറഞ്ഞു.

അൻവറിന്റെ കയ്യും കാലും വെട്ടണമെന്ന കൊലവിളി പ്രസംഗം കേട്ടിട്ടില്ല. കേൾക്കാത്ത കാര്യത്തിൽ അഭിപ്രായം പറയാൻ ഇല്ലെന്നും കെ കെ ശൈലജ വ്യക്തമാക്കി.

നേരത്തെ വാർത്താ സമ്മേളനത്തിനിടെ വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ പരാജയപ്പെട്ടത് ജനങ്ങൾക്കിടയിൽ പാർട്ടി വിരോധം കൂടിയതിനാലാണെന്ന് പി വി അൻവർ ആരോപിച്ചിരുന്നു. അണികൾ ഉൾപ്പെടെ പാർട്ടിക്കെതിരെ തിരിഞ്ഞു. മുഖ്യമന്ത്രിയുടെ മണ്ഡലമായ പിണറായിയിൽ ഉൾപ്പെടെ വോട്ട് മണിഞ്ഞെന്നും അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നും അൻവർ പറഞ്ഞു.

അൻവറിന്റെ ആരോപണങ്ങൾ തള്ളി മന്ത്രി വി ശിവൻകുട്ടിയും നേരത്തെ രം​ഗത്തെത്തിയിരുന്നു. അർവറിന്റേത് തെറ്റായ പ്രസ്താവനകളാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി പല ഘട്ടത്തിലും വെല്ലുവിളി നേരിട്ടിട്ടുണ്ട്. അതെല്ലാം അതിജീവിച്ച് ശക്തിയോടെ വന്നിട്ടുമുണ്ട്. അൻവർ കുറെ കാര്യങ്ങൾ പറഞ്ഞു അതൊന്നും രേഖകളുടെ അടിസ്ഥാനത്തിലല്ലെന്നും ശിവൻകുട്ടി പ്രതികരിച്ചു. പിണറായി വിജയൻ ആദ്യമായി കേരള രാഷ്ട്രീയത്തിൽ വന്നയാളല്ല. സമൂഹത്തിന് യോജിക്കാത്ത എന്തെങ്കിലും തെറ്റ് പിണറായി വിജയൻ ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ച ശിവൻകുട്ടി, ആരോപണങ്ങൾ ഉണ്ടായി എന്നല്ലാതെ കേസ് വന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. മന്ത്രി മുഹമ്മദ് റിയാസിനെ പിന്തുണച്ച വി ശിവൻകുട്ടി, ഓട് പൊട്ടി രാഷ്ട്രീയത്തിൽ വന്നയാളല്ല റിയാസ് എന്നാണ് പ്രതികരിച്ചത്.

അതേസമയം സംസ്ഥാനത്ത് നടക്കുന്നത് പച്ചയായ അധികാര ദുർവിനിയോഗമെന്ന് പി വി അൻവർ പറഞ്ഞു. കോടതിയിലാണ് തന്റെ പ്രതീക്ഷ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹൈക്കോടതിയിൽ സമർപ്പിക്കാനാണ് തീരുമാനം. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ഇക്കാര്യം തീരുമാനിക്കും. തനിക്കെതിരെ മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങളിലും അന്വേഷണം നടക്കട്ടെയെന്നും പി വി അൻവർ പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us