തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ വൈദ്യുതി തടസത്തിന് താത്കാലിക പരിഹാരമായി. ജനറേറ്റർ ഉപയോഗിച്ച് വൈദ്യുതി പുനസ്ഥാപിച്ചു. രോഗികളുടെ ബന്ധുക്കളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണണ് ജനറേറ്റർ എത്തിച്ചത്. മൂന്നു മണിക്കൂറിന് ശേഷമാണ് പ്രശ്നത്തിന് പരിഹാരമായത്. രണ്ട് ജനറേറ്ററാണ് പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്നത്. സംഭവത്തിൽ ബിജെപി പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. വൈദ്യുതി തടസത്തിന് താത്കാലിക പരിഹാരമല്ല വേണ്ടത്. പ്രശനത്തിന് ഉടൻ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപിയുടെ പ്രതിഷേധം.
കെഎസ്ഇബി ട്രാൻസ്ഫോർമർ തകരാറിലായതാണ് വൈദ്യുതി തടസത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ പറയുന്നത്. സംഭവത്തിൽ അധികൃതർ ഇടപെടുന്നില്ലെന്ന് ആരോപിച്ച് രോഗികളും കൂട്ടിരിപ്പുകാരും പ്രതിഷേധം ശക്തമാക്കിയിരുന്നു. വൈദ്യുതി ലഭിക്കാതായതോടെ രോഗികൾ ദുരിതത്തിലായിരിക്കുകയായിരുന്നു. വൈദ്യുതിയില്ലാത്തത് സപ്ലൈ തകരാർ കൊണ്ടല്ലെന്ന് കെഎസ്‌ഇബി നേരത്തെ വ്യക്തമാക്കിയിരുന്നു.
പിഡബ്ല്യു ഇലക്ട്രിക്കൽ വിഭാഗത്തിനാണ് വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ചുമതല. വേണ്ട സഹായങ്ങൾ ചെയ്യാൻ എസ്‌ഇബി സംഘം സ്ഥലത്തുണ്ട്. ജനറേറ്റർ കേടായത് പ്രതിസന്ധി രൂക്ഷമാക്കിയത്. കുട്ടികളുടെ വിഭാഗം, ഐസിയു എന്നിവടങ്ങളിൽ പ്രശ്‌നമില്ലെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ വ്യക്തമാക്കിയിരുന്നു.