പെന്‍ഷന്‍ പ്രായം; കൊമ്പുകോര്‍ത്ത് ഐഎന്‍ടിയുസിയും യൂത്ത് കോണ്‍ഗ്രസും

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്യം അനുവദിക്കണമെന്ന് കേരള എന്‍ജിഒ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു.

dot image

കോട്ടയം: പെന്‍ഷന്‍ പ്രായത്തില്‍ കൊമ്പുകോര്‍ത്ത് ഐഎന്‍ടിയുസിയും യൂത്ത് കോണ്‍ഗ്രസും. എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലായിരുന്നു കൊമ്പുകോര്‍ക്കല്‍ നടന്നത്.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. എന്നാല്‍ പെന്‍ഷന്‍ പ്രായം കൂട്ടുന്നത് അംഗീകരിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി പറഞ്ഞു. 56 വയസില്‍ വിരമിച്ചു കഴിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ സജീവമാകാനും അബിന്‍ പറഞ്ഞു.

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്യം അനുവദിക്കണമെന്ന് കേരള എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരെ മാത്രം രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് അനുചിതമാണെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു. ഇത് പൊതുസമൂഹത്തിന് കൂടുതല്‍ ഗുണകരമായി രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ സക്രിയമായ ഇടപെടലിന് വഴിതെളിയിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ പറഞ്ഞു.

dot image
To advertise here,contact us
dot image