രക്തസാക്ഷി പുഷ്പനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; എസ്ഐക്ക് സസ്പെൻഷൻ

എസ് ഐയുടെ പ്രവൃത്തി പൊലീസ് സേനയ്ക്ക് കളങ്കം വരുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി

dot image

കണ്ണൂർ: കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പനെ അവഹേളിച്ച എസ് ഐക്ക് സസ്പെൻഷൻ. കോതമംഗലം സ്റ്റേഷൻ എസ് ഐ ഹരിപ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. സമൂഹമാധ്യമത്തിലൂടെ അവഹേളിച്ച് പൊലീസിന് അവമതിപ്പുണ്ടാക്കിയതിനാണ് സസ്പെൻഷൻ.

ഹരിപ്രസാദ് അയച്ച് വാട്സ്ആപ്പ് സംന്ദേശത്തിലായിരുന്നു രക്തസാക്ഷി പുഷ്പനെതിരെ അപകീർത്തി പരാമർശം നടത്തിയത്. മെസേജ് പലരും സ്ക്രീൻ ഷോട്ട് എടുക്കുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുമായിരുന്നു. അച്ചടക്ക സേനയിലെ അം​ഗമായ ഹരിപ്രസാദിന്റെ ഭാ​ഗത്തുനിന്നുണ്ടായ പ്രവൃത്തി കടുത്ത അച്ചടക്ക ലംഘനമാണെന്നും പൊലീസ് സേനയുടെ അന്തസിന് കളങ്കം വരുത്തുന്നതാണെന്നും ഉത്തരവിൽ പറയുന്നു. സസ്പെൻഷൻ കാലയളവിൽ നിയമപരമായ ഉപജീവന അർഹത ഉണ്ടായിരിക്കുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

കൂത്തുപറമ്പ് സമരനായകൻ പുഷ്പന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. ചലിക്കാനാകാത്ത ശരീരത്തിനുള്ളിൽ സധാ ചലിക്കുന്ന മനസ്സുമായി 30 വർഷം ജീവിച്ച പുഷ്പൻ കേരളത്തിന് എന്നും വിപ്ലവമെന്ന വാക്കിന്റെ പ്രതീകം കൂടിയായിരുന്നു. ഡിവൈഎഫ്ഐ നേതാവായിരിക്കെ തന്റെ 24ാം വയസ്സിൽ സുഷുമ്നയിലേക്ക് വെടിയുണ്ട തുളഞ്ഞുകയറിയായിരുന്നു പുഷ്പൻ്റെ ചലനമറ്റത്.

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായ പുഷ്പൻ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് പുഷ്പനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു. കഴിഞ്ഞ മാസം കോഴിക്കോടെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പന്റെ ആരോഗ്യപുരോഗതിയെക്കുറിച്ച് വിലയിരുത്തിയിരുന്നു. 1994 നവംബർ 25 ൽ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മരണത്തിനിടയാക്കിയ കൂത്തുപറമ്പ് വെടിവെയ്പിലാണ് പുഷ്പന് വെടിയേൽക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us