എസ്എടി സന്ദർശിച്ച് ആരോ​ഗ്യമന്ത്രി; വൈദ്യുതി മുടങ്ങിയ സംഭവം ഉന്നത സാങ്കേതിക സമിതി അന്വേഷിക്കും

നിലവിൽ കുട്ടികളടക്കം ആശുപത്രിയിലുള്ളവർ സുരക്ഷിതരാണെന്നും മന്ത്രി പറഞ്ഞു.

dot image

തിരുവനന്തപുരം: വൈദ്യുതി മുടങ്ങിയ സംഭവത്തിൽ തിരുവനന്തപുരം എസ്എടി ആശുപത്രി ആരോ​ഗ്യമന്ത്രി വീണ ജോർജ് സന്ദർശിച്ചു. ആശുപത്രി സൂപ്രണ്ട് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ആ​രോ​ഗ്യമന്ത്രി കൂടിക്കാഴ്ച നടത്തി. വൈദ്യുതി മുടങ്ങിയ സംഭവത്തിൽ ഉന്നത സാങ്കേതിക സമിതി അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചിരുന്നു.

'അടിയന്തരമായി ആരോ​ഗ്യവകുപ്പ് ശ്രദ്ധിച്ചത് കുട്ടികൾക്കും സ്ത്രീകൾക്കും പ്രയാസമുണ്ടാകരുത് എന്നാണ്. ഐസിയു ഉൾപ്പെടുന്ന ഗോൾഡൻ ജൂബിലി ബ്ലോക്കിൽ വൈദ്യുതി മുടങ്ങിയിരുന്നില്ല. വിവരമറിഞ്ഞയുടൻ വൈദ്യുതി മന്ത്രിയുമായും പിഡബ്ല്യുഡി സെക്രട്ടറിയുമായും സംസാരിച്ചിരുന്നു. വിഷയത്തിൽ സാങ്കേതിക വിദ​ഗ്ധരുടെ ഉന്നത സമിതി അന്വേഷണം നടത്തും. ബാക്കപ്പ് ജനറേറ്ററിന് സംഭവിച്ചത് എന്താണെന്ന് കണ്ടെത്തണം. നിലവിൽ കുട്ടികളടക്കം ആശുപത്രിയിലുള്ളവർ സുരക്ഷിതരാണ്. കറന്റ് പോയ വിവരം ആശുപത്രി അധികൃതർ എത്ര മണിക്കാണ് അതത് വകുപ്പുകളെ അറിയിച്ചതെന്ന് അന്വേഷിക്കും. ഏതെങ്കിലും വകുപ്പിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കൃത്യമായ നടപടി സ്വീകരിക്കും. ബാക്കപ്പ് സപ്പോർട്ടിൽ രണ്ട് തവണ പ്രശ്നമുണ്ടായത് തീർച്ചയായും അന്വേഷിക്കും', മന്ത്രി വീണ ജോർജ് പറഞ്ഞു.

എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ വൈദ്യുതി തടസത്തിന് താത്കാലിക പരിഹാരമായിട്ടുണ്ട്. നറേറ്റർ ഉപയോ​ഗിച്ച് വൈദ്യുതി പുനസ്ഥാപിച്ചു. രോഗികളുടെ ബന്ധുക്കളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണണ് ജനറേറ്റർ എത്തിച്ചത്. മൂന്നു മണിക്കൂറിന് ശേഷമാണ് പ്രശ്നത്തിന് പരിഹാരമായത്. രണ്ട് ജനറേറ്ററാണ് പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്നത്. കെഎസ്ഇബി ട്രാൻസ്ഫോർമർ തകരാറിലായതാണ് വൈദ്യുതി തടസത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ പറയുന്നത്. വൈദ്യുതിയില്ലാത്തത് സപ്ലൈ തകരാർ കൊണ്ടല്ലെന്ന് കെഎസ്‌ഇബി നേരത്തെ വ്യക്തമാക്കിയിരുന്നു. ജനറേറ്റർ കേടായത് പ്രതിസന്ധി രൂക്ഷമാക്കിയത്.

സംഭവത്തിൽ ബിജെപി, യൂത്ത് കോൺ​ഗ്രസ് തുടങ്ങിയവർ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. യൂത്ത് കോൺ​ഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വൈദ്യുതി വന്ന ശേഷമായിരുന്നു ബിജെപി പ്രവർ‌ത്തകർ പ്രതിഷേധവുമായി എത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us