ഹരിത വിവാദം: പി കെ നവാസ് പ്രതിയായ ലൈംഗികാധിക്ഷേപ കേസ് റദ്ദാക്കി ഹൈക്കോടതി

പി കെ നവാസുമായി ഒത്തുതീര്‍പ്പിലെത്തിയെന്നും തുടര്‍ നടപടികള്‍ ആവശ്യമില്ലെന്നുമായിരുന്നു നജ്മ തബ്ഷീറയുടെ സത്യവാങ്മൂലം

dot image

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ് പ്രതിയായ ലൈംഗിക അധിക്ഷേപ കേസ് ഹൈക്കോടതി റദ്ദാക്കി. പരാതി ഒത്തുതീര്‍പ്പായെന്ന എംഎസ്എഫ് ഹരിത നേതാവും പരാതിക്കാരിയുമായ നജ്മ തബ്ഷിറയുടെ സത്യവാങ്മൂലം അംഗീകരിച്ചതിനെ തുടര്‍ന്നാണ് കേസ് ഹൈക്കോടതി റദ്ദാക്കിയത്. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങളാണ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്.

കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നടപടികളുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലന്ന് നജ്മ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പി കെ നവാസുമായി ഒത്തുതീര്‍പ്പിലെത്തിയെന്നും തുടര്‍ നടപടികള്‍ ആവശ്യമില്ലെന്നുമായിരുന്നു നജ്മ തബ്ഷീറയുടെ സത്യവാങ്മൂലം.

ലീഗിലെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ പരാതി ഒത്തുതീര്‍പ്പായെന്നും പാര്‍ട്ടിയുടെ ഉന്നതിക്ക് വേണ്ടി ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെന്നുമായിരുന്നു സത്യവാങ്മൂലത്തില്‍ വ്യക്തമായത്. 2021 ജൂണ്‍ 22ന് ചേര്‍ന്ന എംഎസ്എഫ് നേതൃയോഗത്തില്‍ പി കെ നവാസ് ലൈംഗിക അധിക്ഷേപം നടത്തിയെന്നായിരുന്നു ഹരിത നേതാക്കളുടെ പരാതി.

dot image
To advertise here,contact us
dot image