'വാളാകാൻ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാൻ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ'; കെ ടി ജലീൽ

'കോടിയേരിയുടെ സ്മരണകള്‍ക്ക് മരണമില്ല. കോടിയേരിയില്ലാത്ത ഒരു വര്‍ഷം! ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത് നല്ല ഒരു പരിചയാണ്'

dot image

മലപ്പുറം: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് കെടി ജലീല്‍. കോടിയേരിയുടെ വിയോഗത്തിലൂടെ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത് നല്ല ഒരു പരിചയാണെന്നും വാളാകാന്‍ എല്ലാവര്‍ക്കും ആകുമെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമദിനമാണിന്ന്.

തന്റെ പ്രസ്ഥാനത്തിന് പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ. അവരില്‍ ഒരാളായാണ് കോടിയേരിയുടെ സാന്നിധ്യം അനുഭവപ്പെട്ടതെന്നും കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു.

'കോടിയേരിയുടെ സ്മരണകള്‍ക്ക് മരണമില്ല. കോടിയേരിയില്ലാത്ത ഒരു വര്‍ഷം! ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത് നല്ല ഒരു പരിചയാണ്. വാളാകാന്‍ എല്ലാവര്‍ക്കും കഴിയും. തന്റെ പ്രസ്ഥാനത്തിന് പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ. അവരില്‍ ഒരാളായാണ് കോടിയേരിയുടെ സാന്നിദ്ധ്യം അനുഭവപ്പെട്ടത്. നാളെ പ്രകാശിതമാകുന്ന 'സ്വര്‍ഗ്ഗസ്ഥനായ ഗാന്ധിജി' എന്ന പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത് രണ്ടുപേര്‍ക്കാണ്. എന്നെ ഞാനെന്ന രാഷ്ട്രീയക്കാരനായി രൂപപ്പെടുത്തിയ കൊരമ്പയില്‍ അഹമ്മദാജിക്കും ഇടതുചേരിയില്‍ എനിക്ക് ഈര്‍ജ്ജം പകര്‍ന്ന കോടിയേരി ബാലകൃഷ്ണനുമാണ്. ആ സമന്വയം തീര്‍ത്തും യാദൃശ്ചികമാണ്. സഖാവെ, ലാല്‍സലാം', എന്നാണ് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഏത് ഘട്ടത്തിലും കോടിയേരിയുടെ വിടവ് നികത്താന്‍ കഴിയാത്തതാണെന്ന് ഭാര്യ വിനോദിനി കോടിയേരിയും മക്കളായ ബിനീഷും ബിനോയിയും പ്രതികരിച്ചു. കോടിയേരിയുടെ ഓര്‍മ്മയ്ക്കായി വീട്ടുമുറ്റത്ത് തയ്യാറാക്കിയ വെങ്കല പ്രതിമ ഇന്ന് മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us