'പി ശശിയെ വിശ്വസിച്ച് തന്നെയാണ് ചുമതല ഏൽപ്പിച്ചത്'; പുകഴ്ത്തി സജി ചെറിയാൻ

ശശി അന്തസോടെ പ്രവർത്തിക്കുന്നുണ്ട്. ശശിക്കെതിരായ ആരോപണങ്ങളിൽ ഒരു കഴമ്പുമില്ല. ആരോപണം ഉന്നയിക്കുന്നവർ തെളിവ് കൊണ്ടുവരട്ടെ.

dot image

കൊച്ചി: വിവാദങ്ങൾക്കിടെ പി ശശിയെ പുകഴ്ത്തി മന്ത്രി സജി ചെറിയാൻ. പി ശശിയെ വിശ്വസിച്ച് തന്നെയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എന്ന ചുമതല ഏൽപ്പിച്ചത്. മുഖ്യമന്ത്രിയെ ചതിക്കാനല്ല, സംരക്ഷിക്കാനാണ് ശശി അവിടെ ഇരിക്കുന്നത്. മുഖ്യമന്ത്രിയല്ല പാർട്ടിയാണ് ശശിയെ ചുമതലപ്പെടുത്തിയത്. ശശി അന്തസോടെ പ്രവർത്തിക്കുന്നുണ്ട്. ശശിക്കെതിരായ ആരോപണങ്ങളിൽ ഒരു കഴമ്പുമില്ല. ആരോപണം ഉന്നയിക്കുന്നവർ തെളിവ് കൊണ്ടുവരട്ടെ. അൻവർ ഏകപക്ഷീയ ഗോളാണ് അടിക്കുന്നതെന്നും സജി ചെറിയാൻ പറഞ്ഞു.

ശശി ഇന്നുവരെ പാർട്ടിയെ ചതിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ഒരു ഇഷ്യൂ പറയൂ എന്നും സജി ചെറിയാൻ ആവശ്യപ്പെട്ടു. തെറ്റ് ചെയ്ത ഒരാളെയും പാർട്ടി സംരക്ഷിക്കില്ല. എഡിജിപി എം ആർ അജിത്കുമാറിനെതിരായ പരാതികൾ അന്വേഷിക്കുന്നുണ്ട്. അദ്ദേ​ഹത്തെ എന്തിന് സ്ഥാനത്തുനിന്ന് മാറ്റണം? ആർഎസ്എസ് നേതാവിനെ വ്യക്തിപരമായി കാണാൻ അയാൾക്ക് അവകാശമുണ്ട്. പാർട്ടിക്ക് വേണ്ടി ഒരാളെയും കാണാൻ പറഞ്ഞിട്ടില്ല. ഉദ്യോഗസ്ഥർക്ക് ആർഎസ്എസ്സിൽ പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ അനുമതി കൊടുത്തില്ലേ. അത് നിങ്ങൾ ചോദ്യം ചെയ്തോ എന്നും സജി ചെറിയാൻ ചോദിച്ചു. സിപിഐക്ക് ഒരു പ്രശ്നവുമില്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ ഒന്നിച്ച് തന്നെ മുന്നോട്ട് പോകും. അടുത്ത തിരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.

കമ്മ്യൂണിസ്റ്റ്‌ വിരുദ്ധത ഒരാൾ പറയാൻ തീരുമാനിച്ചാൽ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധർ ഒത്തു കൂടുമെന്ന് ശശിക്കെതിരായ പരാതി വിഷയത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ പറയുന്നതിൽ സംതൃപ്തിയുള്ള ഒരുപാട് പേരുണ്ട്. അൻവറിന് സിപിഐഎം സംഘടനാ രീതി അറിയില്ല. പരാതി കൊടുത്തത് മുതൽ പാർട്ടിയെയും മുഖ്യമന്ത്രിയെയും കടന്നാക്രമിക്കുകയാണ്. പാർട്ടി പല പ്രതിസന്ധികളെയും അതിജീവിച്ചിട്ടുണ്ടെന്നും മലപ്പുറം ജില്ലയുണ്ടാക്കിയത് സിപിഐഎമ്മാണ്. മുഖ്യമന്ത്രിയുടെ വാക്കുകൾ വളച്ചൊടിച്ചു. മുഖ്യമന്ത്രിയെ ന്യൂനപക്ഷ വിരുദ്ധനാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സജി ചെറിയാൻ ആരോപിച്ചു.

പി ശശിക്കെതിരായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നല്‍കിയ പരാതി പി വി അന്‍വര്‍ എംഎല്‍എ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത് വലിയ ചർച്ചയായിരിക്കുന്ന പശ്ചാത്തലത്തിലാണ് സജി ചെറിയാന്റെ പ്രതികരണം. സാമ്പത്തിക തര്‍ക്കത്തില്‍ ഇടനിലക്കാരനായി നിന്ന് പി ശശി ലക്ഷങ്ങൾ തട്ടുന്നതായാണ് പി വി അന്‍വറിന്റെ പ്രധാന ആരോപണം. ചില കേസുകള്‍ പി ശശി ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയെന്നും പി വി അന്‍വര്‍ ആരോപിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us