തിരുവനന്തപുരത്ത് പോക്‌സോ കേസ് പ്രതി ബ്ലേഡ് വിഴുങ്ങിയെന്ന് സംശയം

തമ്പാനൂരില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ രണ്ട് പൊലീസുകാരുടെ അകമ്പടിയോടെയാണ് പ്രതിയെ കൊല്ലത്തേയ്ക്ക് കൊണ്ടുപോയത്. ശ്രീകാര്യം കഴിഞ്ഞപ്പോള്‍ താന്‍ ബ്ലേഡ് വിഴുങ്ങിയതായി പ്രതി പൊലീസുകാരോട് പറഞ്ഞു

dot image

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോക്‌സോ കേസ് പ്രതി ബ്ലേഡ് വിഴുങ്ങിയതായി സംശയം. തിരുവനന്തപുരം പൂജപ്പുര ജയിലില്‍ നിന്ന് കൊല്ലം ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് കൊണ്ടുപോകും വഴി ബ്ലേഡ് വിഴുങ്ങിയതായി പ്രതി സുമേഷ് പൊലീസിനോട് പറയുകയായിരുന്നു. തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. തമ്പാനൂരില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ രണ്ട് പൊലീസുകാരുടെ അകമ്പടിയോടെയാണ് പ്രതിയെ കൊല്ലത്തേയ്ക്ക് കൊണ്ടുപോയത്. ശ്രീകാര്യം കഴിഞ്ഞപ്പോള്‍ താന്‍ ബ്ലേഡ് വിഴുങ്ങിയതായി പ്രതി പൊലീസുകാരോട് പറഞ്ഞു. കോടതിയില്‍ ഹാജരാകാതിരിക്കാനുള്ള അടവാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. തുടര്‍ന്ന് പൊലീസുകാര്‍ ജയില്‍ അധികൃതരുമായി ബന്ധപ്പെട്ടു.

അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കാനായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് പൊലീസുകാര്‍ പ്രതിയെ കഴക്കൂട്ടം സ്റ്റേഷനില്‍ എത്തിച്ചു അവിടെ നിന്ന് തൊട്ടടുത്ത പിഎച്ച്‌സിയിലാണ് പ്രതിയെ എത്തിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എക്‌സറേയടക്കമുള്ള പരിശോധനകള്‍ നടത്താന്‍ പൊലീസ് നിര്‍ദേശിച്ചു.

dot image
To advertise here,contact us
dot image