'മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദം; പ്രതിപക്ഷം മാപ്പ് പറയണം'; പ്രതികരിച്ച് മന്ത്രിമാര്‍

വിവാദങ്ങള്‍ പടച്ചുവിടുന്നത് പ്രതിപക്ഷമാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പ്രതിപക്ഷം മാപ്പ് പറയണമെന്നും എം ബി രാജേഷ് ആവശ്യപ്പെട്ടു. പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ഒന്നിന് പുറകെ ഒന്നായി തെറ്റാണെന്ന് തെളിയുകയാണെന്നും മന്ത്രി പറഞ്ഞു.

dot image

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദവും പി ആര്‍ ഏജന്‍സിയുടെ ഇടപെടലുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് മന്ത്രിമാര്‍. വിവാദങ്ങള്‍ പടച്ചുവിടുന്നത് പ്രതിപക്ഷമാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പ്രതിപക്ഷം മാപ്പ് പറയണമെന്നും എം ബി രാജേഷ് ആവശ്യപ്പെട്ടു.. പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ഒന്നിന് പുറകെ ഒന്നായി തെറ്റാണെന്ന് തെളിയുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഏതെങ്കിലും ഒരു പ്രദേശത്തെയോ അവിടത്തെ ജനങ്ങളെയോ മോശപ്പെടുത്തി സംസാരിക്കുന്ന സമീപനം ഇടതുപക്ഷത്തിനില്ലെന്ന് മന്ത്രി കെ എന്‍ ബാലഗോപാലും പറഞ്ഞു.


ദ ഹിന്ദുവിന് തെറ്റുപറ്റിയെന്ന് അവര്‍ തന്നെ സമ്മതിച്ച കാര്യമാണ്. വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതാണെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെയും മന്ത്രി വിമര്‍ശനം ഉന്നയിച്ചു. അന്‍വറിന്റെ നടപടി ശരിയായില്ലെന്നും പ്രതിപക്ഷത്തിന് ഉപയോഗിക്കാവുന്ന ആയുധമായി അന്‍വര്‍ മാറിയെന്നും മന്ത്രി പറഞ്ഞു. ഇടത് സര്‍ക്കാരിന് പി ആര്‍ ഏജന്‍സികളുടെ ആവശ്യമില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാറും പറഞ്ഞു. മുഖ്യമന്ത്രിക്ക് പി ആര്‍ ഏജന്‍സികളുടെ ആവശ്യമില്ല. പി ആര്‍ ഏജന്‍സിക്കെതിരെ കേസെടുക്കുമോ എന്ന കാര്യം മുഖ്യമന്ത്രിയോട് ചോദിക്കണം. നടപടി വേണോ എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖമാണ് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. സ്വര്‍ണക്കടത്ത്, ഹവാല പണം ഏറ്റവും അധികം പിടികൂടിയത് മലപ്പുറത്തുനിന്നാണെന്നും ഇത് ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് ഹിന്ദു പത്രം അച്ചടിച്ചത്. ഹിന്ദു പത്രത്തിലെ വാക്കുകള്‍ ഉയര്‍ത്തിക്കാട്ടി പി വി അന്‍വര്‍ എംഎല്‍എ രംഗത്തെത്തിയതോടെ വിഷയം പ്രതിപക്ഷവും ഏറ്റെടുത്തു. സംഭവം വിവാദമായതോടെ വിശദീകരണം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിന്ദു പത്രത്തിന് കത്തയച്ചു. ഇതിന് നല്‍കിയ മറുപടിയില്‍ പി ആര്‍ ഏജന്‍സിയായ കെയ്‌സന്‍ നല്‍കിയ വിവരങ്ങള്‍ അഭിമുഖത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു എന്നാണ് ദ ഹിന്ദു വിശദീകരിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us