' മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ ചില വാചകങ്ങള്‍ ഒളിച്ചു കടത്തിയവര്‍ കുറ്റക്കാരാണ് '; മന്ത്രി ആര്‍ ബിന്ദു

അന്വേഷിച്ച് കണ്ടത്തി നടപടി എടുക്കണമെന്നും ആര്‍ ബിന്ദു

dot image

തിരുവനന്തപുരം: മുഖ്യമന്ത്രി പറഞ്ഞത് എന്ന തരത്തില്‍ 'ദ ഹിന്ദു'വില്‍ അഭിമുഖം വന്നത് മാധ്യമ ധര്‍മ്മത്തിന് നിരക്കാത്ത കാര്യമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ചില വാചകങ്ങള്‍ ഒളിച്ചു കടത്തിയവര്‍ കുറ്റക്കാര്‍ ആണെന്നും മാധ്യമങ്ങള്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്നും ബിന്ദു വിമര്‍ശിച്ചു. തെറ്റായ അഭിമുഖം നല്‍കിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. മുഖ്യമന്ത്രിയോടും ജനതയോടും ചെയ്ത മഹാ അപരാതമാണത്. മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് അങ്ങനെ ഒരു പരാമര്‍ശം ഉണ്ടാകില്ല. അന്വേഷിച്ച് കണ്ടത്തി നടപടി എടുക്കണമെന്നും ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് പി ആര്‍ ഏജന്‍സിയുടെ ആവശ്യമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ ഇതിന് മുന്‍പ് നിരവധി വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരോ നേതാക്കളോ പി ആര്‍ ഏജന്‍സിയുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന ആക്ഷേപം ഇതുവരെ ഉയര്‍ന്നിട്ടില്ല. ചെറുതും വലുതുമായ ഓരോ കാര്യങ്ങളും മുഖ്യമന്ത്രിക്കെതിരെ തിരിക്കുകയാണ്. ആരോപണങ്ങള്‍ തള്ളിക്കളയുകയാണെന്നും ജനം തിരിച്ചറിയുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

അന്‍വര്‍ വിഷയത്തിലുള്ള നിലപാട് മുഖ്യമന്ത്രിയും പാര്‍ട്ടിയും വ്യക്തമാക്കിയതാണ്. അതിനെ പെരുമഴയത്തുണ്ടാകുന്ന കുമിള പോലെ കണ്ടാല്‍ മതി. രണ്ട് ദിവസമുണ്ടാകും. സിപിഐഎം വിട്ടുപോയവര്‍ യോഗം വിളിച്ചതൊക്കെ മുന്‍പ് കണ്ടിട്ടുണ്ട്. ഇടതുപക്ഷ വിരുദ്ധ ശക്തികളാണ് അതിന് പിന്നിലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖം വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്ത്, ഹവാല പണം ഏറ്റവും അധികം പിടികൂടിയത് മലപ്പുറത്തുനിന്നാണെന്നും ഇത് ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് ഹിന്ദു പത്രം അച്ചടിച്ചത്. ഹിന്ദു പത്രത്തിലെ വാക്കുകള്‍ ഏറ്റെടുത്ത് പി വി അന്‍വര്‍ എംഎല്‍എ രംഗത്തെത്തിയതോടെ വിഷയം പ്രതിപക്ഷവും ഏറ്റെടുത്തു. സംഭവം വിവാദമായതോടെ വിശദീകരണം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിന്ദു പത്രത്തിന് കത്തയച്ചു. ഇതിന് നല്‍കിയ മറുപടിയില്‍ പി ആര്‍ ഏജന്‍സി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഭിമുഖം നല്‍കിയതെന്നായിരുന്നു ഹിന്ദു പത്രത്തിന്റെ വിശദീകരണം.

മുഖ്യമന്ത്രി സെപ്റ്റംബര്‍ 21 ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ വിശദീകരിച്ച കാര്യങ്ങള്‍ പി ആര്‍ ഏജന്‍സി അഭിമുഖത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആക്ഷേപം. സ്വര്‍ണം, മയക്കുമരുന്ന്, കള്ളപ്പണം എന്നിവ കടത്തുന്നത് നാടിനെതിരായ കുറ്റകൃത്യമെന്നായിരുന്നു മുഖ്യമന്ത്രി അന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അതാണ് ദേശദ്രോഹപ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്ന രീതിയില്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us