ഗാന്ധി ജയന്തി ദിനത്തിൽ ഏഴ് ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ

പത്തനംതിട്ടയിലെ കാപ്പ കേസ് പ്രതി ശരൺ ചന്ദ്രനൊപ്പം സുധീഷിനെയും സിപിഐഎമ്മിലേക്ക് സ്വീകരിച്ചിരുന്നു

dot image

പത്തനംതിട്ട: ഗാന്ധി ജയന്തി ദിനത്തിൽ ഏഴ് ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ. പത്തനംതിട്ട കുമ്പഴ സ്വദേശി സുധീഷാണ് എക്സൈസിന്റെ പിടിയിലായത്. ഓട്ടോറിക്ഷയിലാണ് സുധീഷ് മദ്യവിൽപ്പന നടത്തിയത്. മലയാലപ്പുഴ മയിലാടുംപാറയിൽ നിന്നാണ് സുധീഷിനെ പിടികൂടിയത്. പത്തനംതിട്ടയിലെ കാപ്പ കേസ് പ്രതി ശരൺ ചന്ദ്രനൊപ്പം സുധീഷിനെയും സിപിഐഎമ്മിലേക്ക് സ്വീകരിച്ചിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട്​ മലയാലപ്പുഴ ജങ്ഷന് സമീപത്താണ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ബിജു ഫിലിപ്പിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്. ഏതാനും മാസം മുമ്പാണ് ആരോഗ്യമന്ത്രി വീണ ജോർജ്, സിപിഐഎം പത്തനംതിട്ട ജില്ല സെക്രട്ടറി കെ പി ഉദയഭാനു എന്നിവർ ചേർന്ന് കാപ്പക്കേസ് പ്രതി അടക്കമുള്ളവരെയും സുധീഷിനെയും മാലയിട്ട് സിപിഐഎമ്മിലേക്ക്​ സ്വീകരിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us