എൻസിപി മന്ത്രിമാറ്റം: ശശീന്ദ്രനെ അനുകൂലിച്ച് സ്റ്റേറ്റ് കൗൺസിൽ; മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഇന്ന്

പി സി ചാക്കോ, എ കെ ശശീന്ദ്രൻ, തോമസ് കെ തോമസ് എംഎൽഎ എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക

dot image

തിരുവനന്തപുരം: എൻസിപി മന്ത്രിമാറ്റ തർക്കത്തിൽ എ കെ ശശീന്ദ്രനെ അനുകൂലിച്ച് സ്റ്റേറ്റ് കൗൺസിൽ. ശരദ് പവാറിന് അയച്ച കത്തിൽ ഭൂരിപക്ഷം അംഗങ്ങളും ശശീന്ദ്രന് അനുകൂലമായാണ് ഒപ്പിട്ടത്. അതേസമയം തൃശ്ശൂരിൽ വിമതയോഗം വിളിച്ചവർക്ക് പി സി ചാക്കോ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

ഇന്ന് വൈകീട്ട് മൂന്നരയ്ക്കാണ് എൻസിപിയിലെ മന്ത്രിമാറ്റം സംബന്ധിച്ച് സംസ്ഥാന നേതൃത്വം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക. പി സി ചാക്കോ, മന്ത്രി എ കെ ശശീന്ദ്രൻ, തോമസ് കെ തോമസ് എംഎൽഎ എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക. എ കെ ശശീന്ദരനെ മാറ്റി പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് കേന്ദ്ര നിലപാട്. ഇത് നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയെ അറിയിക്കും.

കേന്ദ്ര നിലപാട് സ്വീകരിക്കുന്നുവെന്ന് പറഞ്ഞിരുന്നെങ്കിലും പൂർണ സമ്മതത്തോടെയല്ല സ്ഥാനമാറ്റത്തിന് എ കെ ശശീന്ദ്രൻ സമ്മതം മൂളിയത്. മന്ത്രിസ്ഥാനത്തു നിന്നും നീക്കിയാൽ എംഎൽഎ സ്ഥാനം രാജിവെക്കുമെന്നുൾപ്പെടെ അദ്ദേഹം പറഞ്ഞിരുന്നു. തോമസ് കെ തോമസിനെ മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരില്ലെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് എ കെ ശശീന്ദ്രൻ. താൻ മന്ത്രിയാകാൻ പോകുകയാണെന്ന് തോമസ് കെ തോമസ് നേരത്തെ പരസ്യ പ്രഖ്യാപനവും നടത്തിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us