കാസര്‍കോട്: പി വി അന്‍വര്‍ എംഎല്‍എക്ക് പിന്നാലെ പൊലീസിനെതിരെ ആരോപണവുമായി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയും. ജില്ലയില്‍ പൊലീസ് പിടിച്ച ഹവാല പണം പൂര്‍ണമായും കോടതിയില്‍ ഹാജരാക്കാതെ ഉദ്യോഗസ്ഥര്‍ മുക്കിയെന്ന ആരോപണമാണ് എംഎല്‍എ ഉന്നയിച്ചിരിക്കുന്നത്.
2023 ഓഗസ്റ്റ് 25ന് ഹൊസ്ദുര്‍ഗ് പൊലീസ് നടത്തിയ പരിശോധനയില്‍ അണങ്കൂര്‍ ബദരിയ ഹൗസില്‍ ബി എം ഇബ്രാഹിമില്‍ നിന്ന് ഏഴ് ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. എഫ്‌ഐആറില്‍ 4,68,000 രൂപ രേഖകളില്ലാതെ അനധികൃതമായി സൂക്ഷിച്ചു എന്നാണുള്ളത്. ബാക്കി 2,32,000 രൂപ എവിടെ പോയെന്നറിയില്ലെന്നും എംഎല്‍എ പറഞ്ഞു.
നിയമവിരുദ്ധമായല്ല പണം സൂക്ഷിച്ചതെന്നാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഇബ്രാഹിം പറയുന്നത്. അത് തെളിയിക്കാനുള്ള രേഖകളും കയ്യിലുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു. സംഭവത്തില്‍ കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് തോടതിയില്‍ കേസും നടത്തുന്നുണ്ട്. ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.