രണ്ടര ലക്ഷം വരെ പിഴ; പന്നിയങ്കര ടോളിലൂടെ പോയ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ്

അനധികൃതമായി സര്‍വ്വീസ് നടത്തിയെന്ന കാരണം കാണിച്ചാണ് സമീപത്തെ സ്‌കൂളുകളിലെ വാഹന ഉടമകള്‍ക്ക് വക്കീല്‍ നോട്ടീസ് ലഭിച്ചത്

dot image

പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ കടന്നുപോയ വാഹനങ്ങള്‍ക്ക് ടോള്‍ അടച്ചില്ലെന്ന് കാണിച്ച് വക്കീല്‍ നോട്ടീസ്. അനധികൃതമായി സര്‍വ്വീസ് നടത്തിയെന്ന കാരണം കാണിച്ചാണ് സമീപത്തെ സ്‌കൂളുകളിലെ വാഹന ഉടമകള്‍ക്ക് വക്കീല്‍ നോട്ടീസ് ലഭിച്ചത്. രണ്ടുലക്ഷം രൂപ വരെ പിഴ ഒടുക്കണം എന്നാവശ്യപ്പെട്ട് ടോള്‍ കമ്പനിയായ തൃശ്ശൂര്‍ എക്‌സ്പ്രസ് ലിമിറ്റഡ് ആണ് വക്കീല്‍ നോട്ടീസ് അയച്ചത്.

മുപ്പതോളം വാഹന ഉടമകള്‍ക്ക് ഇത്തരത്തില്‍ വക്കീല്‍ നോട്ടീസ് ലഭിച്ചെന്നാണ് വിവരം. ജെയ്‌സണ്‍ പിജെയെന്ന വാഹനയുടമയ്ക്ക് ലഭിച്ചത് 2022 മാര്‍ച്ച് 9 മുതല്‍ 2024 സെപ്റ്റംബര്‍ ഒമ്പതാം തീയതി വരെയുള്ള പിഴത്തുകയുടെ കണക്കാണ്. 2022 മുതല്‍ ടോള്‍ നല്‍കാതെ അനധികൃതമായി ടോള്‍ പ്ലാസയിലൂടെ വാഹനം കടന്നുപോയെന്നാണ് ആരോപണം.

ജീവനക്കാരെ ധിക്കരിച്ച് മനപൂര്‍വ്വം ടോള്‍ നല്‍കാതെ സര്‍വ്വീസ് നടത്തിയെന്നും പിഴയും അതിന്റെ പലിശയും അടക്കണമെന്നുമാണ് കമ്പനി വക്കീല്‍ നോട്ടീസിലൂടെ ആവശ്യപ്പെട്ടത്. 15 ദിവസത്തിനകം തുക അടച്ചില്ലെങ്കില്‍ ക്രിമിനല്‍ കേസ് അടക്കം നിയമനടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
Story Highlights: Legal notice for school vehicle Owners that passed through Panniyankara Toll Plaza

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us