കാമുകിയുടെ പണയം വെച്ച സ്വർണ്ണം തിരിച്ചെടുക്കണം; എടിഎമ്മിൽ കവർച്ചയ്ക്ക് ശ്രമിച്ച യുവാവ് പിടിയിൽ

പ്രദേശത്ത് സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലായത്

dot image

ചാരുംമൂട്: കാമുകിയുടെ പണയം വെച്ച സ്വർണ്ണം തിരിച്ചെടുക്കാൻ എടിഎമ്മിൽ കവർച്ചയ്ക്ക് ശ്രമിച്ച യുവാവ് മൂന്നാം നാൾ പിടിയിൽ. താമരക്കുളം സ്വദേശി അഭിരാമാണ് പിടിയിലായത്. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ വലയിലാക്കിയത്.

കഴിഞ്ഞ ദിവസമാണ് വള്ളികുന്നം കാഞ്ഞിരത്തുമൂട് എസ്ബിഐ ബാങ്കിനോട് ചേർന്നുള്ള എടിഎം കൌണ്ടറിൽ മോഷണ ശ്രമം നടന്നത്. പ്രദേശത്ത് സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി അഭിരാം പിടിയിലാകുന്നത്.

കാമുകിയുടെ പണയം വെച്ച സ്വർണ്ണം തിരിച്ചെടുക്കാൻ പ്രതി കണ്ടെത്തിയ വഴിയാണ് എടിഎം കവർച്ച. പ്രതി ധരിച്ചിരുന്ന ജാക്കറ്റും കോലാപൂരി ചെരുപ്പും തിരിച്ചറിഞ്ഞത് അന്വേഷണത്തിൽ നിർണ്ണായകമായി. മോഷണ ശ്രമത്തിന് ഉപയോഗിച്ച കമ്പിപ്പാരയും പ്രതി ധരിച്ചിരുന്ന കറുത്ത വസ്ത്രങ്ങളും പ്രതി ഓടിച്ചുവന്ന സ്കൂട്ടറും പ്രതിയുടെ സാന്നിധ്യത്തിൽ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിൽ നിന്നും ഇയാൾ മറ്റ് കേസുകളിൽ പ്രതിയാണോ എന്ന കാര്യത്തിൽ വ്യക്തത വരുമെന്ന് പൊലീസ് അറിയിച്ചു.

Content Highlights: Man who attempted to rob an ATM was arrested

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us