ഇതരസംസ്ഥാന തൊഴിലാളിയുടെ മകൾക്ക് നേരെ ലൈംഗികാതിക്രമം; ഒഡിഷ സ്വദേശി അറസ്റ്റിൽ

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്

dot image

മലപ്പുറം: നിലമ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ അഞ്ചുവയസുള്ള മകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഒഡിഷ സ്വദേശി അറസ്റ്റിൽ. അയൽവാസിയായ അലി ഹുസൈൻ (53) എന്ന റോബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

ചിപ്സ് വാങ്ങി നൽകാമെന്ന് പറഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന തൊട്ടടുത്ത ക്വാട്ടേഴ്‌സിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെവെച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. ‌തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ പൊലീസിൻറെ പിടിയിലാവുകയായിരുന്നു.

Story Highlights: Odisha native held for attacking 5 year old girl in Nilambur

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us