മുഖ്യമന്ത്രിയുടെ ​ഗൺമാന് ക്ലീൻചിറ്റ് നൽകിയ സംഭവം: യൂത്ത് കോൺ​ഗ്രസ് കോടതിയിലേക്ക്

ഗൺമാൻ അനിൽ കുമാറാണ് കേസിലെ ഒന്നാം പ്രതി.

dot image

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ​ഗൺമാന് ക്ലീൻചിറ്റ് നൽകിയ ക്രൈംബ്രാഞ്ച് നടപടിക്കെതിരെ യൂത്ത് കോൺ​ഗ്രസ് കോടതിയിലേക്ക്. നവകേരള സദസിനെത്തിയ മുഖ്യമന്ത്രിക്ക് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോൺ​​ഗ്രസ് പ്രവർത്തകരെ മർദിച്ചവർക്കാണ് ക്രൈംബ്രാഞ്ച് ക്ലീൻചിറ്റ് നൽകിയത്. ​ഗൺമാൻ അനിൽ കുമാറാണ് കേസിലെ ഒന്നാം പ്രതി. സുരക്ഷ ഉദ്യോ​ഗസ്ഥൻ സന്ദീപ് രണ്ടാം പ്രതിയാണ്. പ്രവർത്തകരെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ​ഗൺമാൻ ഉൾപ്പെടെയുള്ളവർക്ക് ക്ലീൻചിറ്റ് നൽകിയത്. മാധ്യമങ്ങളോട് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ ലഭിച്ചില്ലെന്നുമാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിലെ പ്രധാന പരാമർശം. ലഭിച്ച ദൃശ്യങ്ങളിൽ മർദിക്കുന്ന ഭാ​ഗമില്ലെന്നും റിപ്പോർട്ടിലുണ്ട്. മർദനത്തിന്റെ ദൃശ്യങ്ങൾ ഇമെയിൽ മുഖേന ന‌ൽകിയിരുന്നുവെന്ന് യൂത്ത് കോൺ​ഗ്രസ് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ യൂത്ത് കോൺ​ഗ്രസ് കോടതിയിൽ തടസ ഹർജി നൽകിയേക്കും.

അതേസമയം പ്രതികൾക്ക് ക്ലീൻചിറ്റ് നൽകിയ സംഭവം നിയമവിരുദ്ധവും അപഹാസ്യവുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. തെളിവില്ലെന്ന് റിപ്പോർട്ട് നൽകിയ പൊലീസുകാർ സർവീസിൽ തുടരാൻ യോഗ്യനല്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് അന്വേഷണം അട്ടിമറിച്ചത്. ​ഗൺമാനെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം നിയമപരമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു. സർക്കാറിന് വേണ്ടി വീടുപണി ചെയ്യുന്ന പൊലീസുകാരെ വെറുതെ വിടില്ല. പൊലീസിൽ ഒരു വിഭാഗം സിപിഐഎമ്മിന്റെ അടിമകൂട്ടമായി അധപതിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു. ഡിസംബർ 15നാണ് നവകേരള സദസിനെത്തിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കാണ് മർദനമേറ്റത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us