കാട്ടുപന്നിക്കുവെച്ച കെണിയില്‍ നിന്ന് ഷോക്കേറ്റു; തൃശൂരില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

കൃഷിയിടത്തില്‍ പന്നികളെ പിടികൂടാന്‍ വൈദ്യുതി കെണിവെച്ചിരുന്ന കാര്യം ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് പൊലീസിന്റെ നിഗമനം

dot image

തൃശൂര്‍: കാട്ടുപന്നിയെ തുരത്താന്‍വെച്ച വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. തൃശൂര്‍ വരവൂരിലാണ് സംഭവം. രവി (50), അരവിന്ദാക്ഷന്‍ (55) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങളുടെ സമീപത്ത് കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.

വെള്ളിയാഴ്ച രാത്രി ഇരുവരും പാടത്ത് മീന്‍പിടിക്കാന്‍ പോയിരുന്നു. ഇന്ന് പുലര്‍ച്ചെ നാട്ടുകാരാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കൃഷിയിടത്തില്‍ പന്നികളെ പിടികൂടാന്‍ വൈദ്യുതി കെണിവെച്ചിരുന്ന കാര്യം ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് പൊലീസിന്റെ നിഗമനം. ഇത് സംബന്ധിച്ച് മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു, സംഭവത്തില്‍ എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content highlights- Brothers died of electric shock set for wild boar in thrissur

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us