ചിത്രലേഖ അന്തരിച്ചു

2005ലും 2023ലും ചിത്രലേഖലയുടെ ഓട്ടോറിക്ഷക്ക് തീയിട്ടിരുന്നു.

dot image

കണ്ണൂര്‍: കണ്ണൂര്‍ എടാട്ടെ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ അന്തരിച്ചു. കനത്ത ശ്വാസംമുട്ടലിലെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ കണ്ണൂര്‍ കമ്പിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന്് ചികിത്സയിലായിരുന്നു. ചിത്രലേഖയുടെ ഭൗതികശരീരം ഞായറാഴ്ച രാവിലെ 9.00 മണിക്ക് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിക്കും. രാവിലെ 10 മണിക്ക് വീട്ടില്‍ നിന്ന് ഭൗതികശരീരം 10.30ഓടെ പയ്യാമ്പലം കടപ്പുറത്തെത്തിക്കും. പയ്യാമ്പലം കടപ്പുറത്താണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. മക്കള്‍: മനു, ലേഖ

തന്റെ ഏക വരുമാനമായ ഓട്ടോറിക്ഷ സിപിഐഎം നേതൃത്വത്തില്‍ കത്തിച്ചു എന്നാരോപിച്ച് നടത്തിയ പ്രക്ഷോഭങ്ങളിലൂടെയാണ് ചിത്രലേഖ സംസ്ഥാനത്ത് ചര്‍ച്ചയായത്. 2004ല്‍ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. 2005ലും 2023ലും ചിത്രലേഖലയുടെ ഓട്ടോറിക്ഷക്ക് തീയിട്ടിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us