വയനാട് ആഢംബര കാറില്‍ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന മാജിക് മഷ്റൂം പിടിച്ചെടുത്തു; കേരളത്തിലിത് ആദ്യം

സംഭവത്തിൽ ബാം​ഗ്ലൂർ സ്വദേശി രാഹുൽ റായ് എന്ന യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

dot image

കൽപ്പറ്റ: വയനാട്ടിൽ ആഢംബര കാറിൽ കടത്തുകയായിരുന്ന വൻ ലഹരിമരുന്ന് പിടികൂടി എക്സൈസ്. 276 ​ഗ്രാം മാജിക് മഷ്റൂം, 13 ​ഗ്രാം കഞ്ചാവ്, 6.59 ​ഗ്രാം ചരസ് എന്നീ ലഹരി വസ്തുക്കളാണ് എക്സൈസ് പിടിച്ചെടുത്തത്. സംഭവത്തിൽ ബാം​ഗ്ലൂർ സ്വദേശി രാഹുൽ റായ് എന്ന യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

അതിർത്തി ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനക്കിടയിലാണ് ആഢംബരക്കാറിൽ കടത്തുകയായിരുന്ന ലഹരിവസ്തക്കുൾ പിടിച്ചെടുത്തത്. കേരളത്തിൽ ആദ്യമായാണ് ഇത്രയധികം മാജിക് മഷ്റൂം പിടികൂടുന്നത്. 20 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വരെ ലഭിക്കുന്ന കുറ്റമാണിത്. പ്രതിയെ റിമാൻഡ് ചെയ്തു.

Also Read:

പ്രതി ബാം​ഗ്ലൂരിൽ മാജിക് മഷ്റൂം കൃഷി നടത്തുന്നുണ്ടെന്നാണ് എക്സൈസിന്റെ സംശയം. സ്വന്തമായി മാജിക് മഷ്റൂം നിർമ്മിച്ച് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലേക്കും വിദേശത്തേക്കും കയറ്റി അയക്കാനായി മം​ഗലാപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികൾക്കായി അന്വേഷണം നടക്കുന്നുണ്ടെന്ന് എക്സൈസ് അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us