സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമില്ല, സനോജിൻ്റെ ആരോപണത്തിന് ഹഹഹ മറുപടി മതിയോ?; പരിഹസിച്ച് മുനീർ

'അബു ലെയ്സിനെതിരെ കേസുള്ള സമയത്ത് ബന്ധമുണ്ടായിരുന്നത് സിപിഐഎം എംഎൽഎമാർക്കാണ്'

dot image

മലപ്പുറം: ഡിവൈഎഫ്ഐക്ക് മറുപടിയുമായി മുസ്ലിം ലീ​ഗ് നേതാവ് എം കെ മുനീർ എംഎൽഎ. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി കെ സനോജിൻ്റെ ആരോപണത്തിന് ഹഹഹ മറുപടി മതിയോ എന്ന് എം കെ മുനീർ പരിഹസിച്ചു. തനിക്ക് സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമില്ല. പാവപ്പെട്ടവരെ സഹായിക്കുന്ന പദ്ധതിയാണ്. അതിന് തുരങ്കം വെക്കാൻ അനുവദിക്കില്ലെന്നും മുനീർ പറഞ്ഞു.

എം കെ മുനീർ എംഎൽഎ ചെയർമാനായ അമാന എംബ്രേസ് പദ്ധതിയുടെ ഭരണസമിതിയിൽ സ്വർണക്കടത്ത് കേസ് പ്രതിയായ അബുലെയ്സ് ഉണ്ടെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. അബു ലെയ്സിനെ അറിയാമെന്നും പദ്ധതിയിലെ ഗവേർണിംഗ് ബോർഡ് അംഗംകൂടിയായ അബു ലെയ്സിനെതിരെ നിലവിൽ കേസുകളില്ലെന്നും അദ്ദേഹം പറഞ്ഞു. അബു ലെയ്സിനെതിരെ കേസുള്ള സമയത്ത് ബന്ധമുണ്ടായിരുന്നത് സിപിഐഎം എംഎൽഎമാർക്കാണ്. കോടതി കുറ്റ വിമുക്തനാക്കിയതിന് ശേഷമാണ് താനുമായി ബന്ധപ്പെടുന്നതെന്നും മുനീർ പ്രതികരിച്ചു. സിപിഐഎം നേതാക്കൾ അമാന ഗ്രൂപ്പുമായി ഫണ്ട് ചോദിക്കുന്ന ശബ്ദ സന്ദേശവും എം കെ മുനീർ പുറത്ത് വിട്ടു.

അബു ലെയ്സിനെതിരെ കേസുകളില്ലെന്ന പൊലീസ് രേഖയും മുനീർ നിരത്തി. ആരോപണത്തിന് പിന്നിൽ പ്രതികാരമാണ്. ആർഎസ്എസ് ബന്ധത്തിൽ പിണറായിക്കെതിരെ പറഞ്ഞുകൊണ്ടേയിരിക്കും. മലപ്പുറത്തെ പോലെ കൊടുവള്ളിയേയും ഭീകര കേന്ദ്രമായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണ്. മറ്റെവിടെയെങ്കിലും സ്വർണ്ണം പിടികൂടിയാൽ കൊടുവള്ളി എന്ന് പറയുകയാണ്. കൊടുവള്ളിയിലെ പ്രശ്നത്തിന് ഡിവൈഎഫ്ഐ പത്രസമ്മേളനം നടത്തുന്നത് കണ്ണൂരിലാണ്. കൊടുവള്ളിയിൽ പത്രസമ്മേളനം നടത്താൻ വെല്ലുവിളിക്കുകയാണെന്നും എം കെ മുനീർ പറഞ്ഞു.

Content Highlights: Muslim League leader MK Muneer MLA replied to DYFI on gold smuggling case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us