ചട്ടം ഇരുമ്പുലക്കയല്ല, പിണറായി വിജയന് ഇളവ് നല്‍കി; പാര്‍ട്ടി പ്രായപരിധിയില്‍ വിമര്‍ശനവുമായി ജി സുധാകരന്‍

പിണറായിക്ക് 75 കഴിഞ്ഞു. പക്ഷേ മുഖ്യമന്ത്രിയാകാന്‍ വേറെ ആള് വേണ്ടേ

dot image

കൊല്ലം: സിപിഐഎമ്മിലെ പ്രായപരിധി നിബന്ധനയ്‌ക്കെതിരെ നിലപാട് വ്യക്തമാക്കി മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. 75 വയസ് കഴിഞ്ഞുള്ള വിരമിക്കല്‍ പ്രസ്ഥാനത്തിന് ഗുണകരമാണോ എന്ന് പരിശോധിക്കണമെന്ന് ജി സുധാകരന്‍ ആവശ്യപ്പെട്ടു.

'75 വയസ് കഴിഞ്ഞുള്ള വിരമിക്കല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പറഞ്ഞിട്ടില്ല. പ്രത്യേക സാചര്യത്തില്‍ കൊണ്ടുവന്നു. ഞങ്ങളെല്ലാം അംഗീകരിച്ചു. ചട്ടം കൊണ്ടു വന്നവര്‍ക്ക് അത് മാറ്റിക്കൂടേ? ചട്ടം ഇരുമ്പ് ഉലക്കയല്ല. പറ്റിയ നേതാക്കളെ കിട്ടാതെ വന്നാല്‍ എന്തു ചെയ്യും.

75 വയസ് കഴിഞ്ഞവരെ മത്സരിപ്പിക്കണമെന്ന് ആരും പറഞ്ഞില്ല. പക്ഷേ വയസായത് കൊണ്ട് സ്ഥാനത്തിരിക്കാന്‍ പാടില്ല എന്ന് പറയുന്നത് ശരിയാണോ. പ്രസ്ഥാനത്തിന് ഗുണകരമാണോ എന്ന് പരിശോധിക്കണം. ഇഎംഎസിന്റെയും എകെജിയുടെയും കാലത്തായിരുന്നെങ്കില്‍ എന്താകും അവസ്ഥ. പിണറായിക്ക് 75 കഴിഞ്ഞു. പക്ഷേ മുഖ്യമന്ത്രിയാകാന്‍ വേറെ ആള് വേണ്ടേ. അദ്ദേഹത്തിന് ഇളവ് നല്‍കി', ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

23ം പാര്‍ട്ടി കോണ്‍ഗ്രസ് നിശ്ചയിച്ച 75 വയസിന്റെ പ്രായപരിധി മാനദണ്ഡപ്രകാരം കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ പുതുമുഖങ്ങള്‍ക്ക് വേണ്ടി മാറിക്കൊടുക്കണമെന്നാണ് ചട്ടം. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന പിണറായി വിജയന്‍ മാറേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us