'ഇത് സിപിഐയുടെ അല്ല എൽഡിഎഫിന്റെ വിജയം'; എഡിജിപിക്കെതിരായ നടപടി സ്വാ​ഗതം ചെയ്ത് സിപിഐ

ക്രമസമാധാന ചുമതലയിൽ നിന്നും അജിത് കുമാറിനെ മാറ്റണമെന്ന് സിപിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു

dot image

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരായ നടപടി സ്വാ​ഗതം ചെയ്യുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പാതയിൽ മുന്നോട്ട് പോകാൻ ശ്രമിക്കുന്ന എൽഡിഎഫ് സർക്കാർ ആ ദിശയിൽ കൈകൊണ്ട ഉചിതമായ നടപടിയാണിത്. ക്രമസമാധാന പാലന ചുമതലയിൽ നിന്നും അജിത് കുമാറിനെ മാറ്റണമെന്ന് സിപിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് സിപിഐയുടെ അല്ല എൽഡിഎഫിന്റെ വിജയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ എൽഡിഎഫ് സർക്കാരിനെ കമ്മ്യൂണിസ്റ്റ് പാർട്ടി കാണുന്നത് ഇടതുപക്ഷ നയങ്ങൽ ഉയർത്തിപ്പിടിക്കാൻ കടപ്പെട്ട സർക്കാരായണ്. ആ സർക്കാരിന് ഒരു അടിത്തറയുണ്ട്. ആർഎസ്എസ് രാഷ്ട്രീയത്തിന്റെ മറുഭാ​ഗത്താണ് പാർട്ടി. അങ്ങനെയൊരു സർക്കാരിലെ പ്രധാന ചുമതല വഹിക്കുന്ന ഉദ്യോ​ഗസ്ഥൻ ദുരൂഹമായ കാരണങ്ങളാൽ രണ്ട് വട്ടം ആർഎസ്എസ് നേതാക്കളെ കണ്ടതായി പുറത്തു വരുമ്പോൾ അതിന് എൽഡിഎഫ് സർക്കാർ മറുപടി പറയേണ്ടതുണ്ട്. ആ മറുപടിയാണ് ഈ മാറ്റം. ഈ നടപടി എൽഡിഎഫിനെ പിന്തുണക്കുന്ന എല്ലാവരുടേയും വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാദങ്ങള്‍ക്കൊടുവില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി. ബറ്റാലിയന്‍ ചുമതല മാത്രമാണ് അജിത് കുമാറിനുള്ളത്. നേരത്തെ ക്രമസമാധാന ചുമതലയ്ക്ക് ഒപ്പം ബറ്റാലിയന്‍ ചുമതലയും അജിത് കുമാറിന് ഉണ്ടായിരുന്നു.

Content Highlight: Binoy Vishwam says CPI accepts action taken against ADGP

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us