തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ നടപടി അംഗീകരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മരുളീധരന്‍. അജിത് കുമാറിന്റേത് ചെയ്ത തെറ്റിനുള്ള ശിക്ഷയല്ല, ഈ മാറ്റം സിപിഐയെ മെരുക്കാന്‍ മാത്രമുള്ളതാണെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.
ഡിജിപിയുടെ റിപ്പോർട്ടില്‍ പി ശശി വെള്ളം ചേര്‍ത്തുവെന്നും മുരളീധരന്‍ ആരോപിച്ചു. ഇല്ലെങ്കില്‍ ഇതിലും വലിയ നടപടി എടുക്കണമായിരുന്നു. പ്ലാന്‍ ചെയ്താണ് നടപടി പ്രഖ്യാപനത്തിന് രാത്രി സമയം തിരഞ്ഞെടുത്തത്. എല്‍ഡിഎഫിന്റെ അവസാനത്തിന്റെ ആരംഭമാണിത്. ജുഡീഷ്യല്‍ അന്വേഷണം നടത്തും വരെ കോണ്‍ഗ്രസ് പ്രതിഷേധം തുടരുമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടിയുണ്ടായിരിക്കുന്നത്. അദ്ദേഹത്തെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കുകയായിരുന്നു. ഇനി ബറ്റാലിയന്‍ ചുമതല മാത്രമാകും എം ആര്‍ അജിത് കുമാറിനുണ്ടാകുക. എഡിജിപി മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല.
Content Highlights: K Muraleedharan's Response On The Action Against ADGP Ajith Kumar