ഒരുലക്ഷം പേരെ പ്രതീക്ഷിച്ച് അന്‍വര്‍; വേദിയോട് ചേര്‍ന്ന് മനാഫിന്റെ ചിത്രവും, മറുപടി ഇങ്ങനെ

റെഡി ടു ചേഞ്ച് എന്നെഴുതിയ ഫ്‌ളക്‌സ് ബോര്‍ഡുകളും ഡെമോക്രാമിറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്ന പേരിനൊപ്പം പന്തവും ഉദയസൂര്യനും ഉള്‍പ്പെടുന്ന ചിഹ്നവും ഉള്‍പ്പെടുത്തിയ പോസ്റ്ററും വേദിയില്‍ സ്ഥാപിച്ചിട്ടുണ്ട്.

dot image

മഞ്ചേരി: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി മഞ്ചേരിയിലെ ജസീല ജംഗ്ഷന്‍. പതിനായിരം പേരെ ഉള്‍ക്കൊള്ളാവുന്ന സദസാണ് ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷം പേരെ വിശദീകരണ യോഗത്തിലേക്ക് അന്‍വര്‍ പ്രതീക്ഷിക്കുന്നതിനാല്‍ തന്നെ വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്.

രാജീവ് ഗാന്ധി ബൈപ്പാസിനോട് ചേര്‍ന്നുള്ള സ്വകാര്യസ്ഥലത്താണ് വേദി ഒരുക്കിയത്. റെഡി ടു ചേഞ്ച് എന്നെഴുതിയ ഫ്‌ളക്‌സ് ബോര്‍ഡുകളും ഡെമോക്രാമിറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്ന പേരിനൊപ്പം പന്തവും ഉദയസൂര്യനും ഉള്‍പ്പെടുന്ന ചിഹ്നവും ഉള്‍പ്പെടുത്തിയ പോസ്റ്ററും വേദിയില്‍ സ്ഥാപിച്ചിട്ടുണ്ട്. നമ്മുടെ കേരളം, വീ ആര്‍ വണ്‍ എന്നും അതില്‍ എഴുതിയതായി കാണാം.

വേദിയോട് ചേര്‍ന്ന് നവോത്ഥാന നായകരുടെ ചിത്രവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതില്‍ അര്‍ജുന്റെയും മനാഫിന്റെയും ചിത്രവുമുണ്ട്. മനാഫ് ഒരു മതേതര പോരാട്ടത്തിന്റെയും സഹാനൂഭൂതിയുടെയും പ്രതീകമല്ലേ, അതിനാല്‍ ഉള്‍ക്കൊള്ളിക്കേണ്ടതുണ്ടെന്നാണ് അന്‍വര്‍ പ്രതികരിച്ചത്.

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്ന പേരില്‍ സാമൂഹിക കൂട്ടായ്മ ആയിരിക്കും അന്‍വര്‍ പ്രഖ്യാപിക്കുക.

തമിഴ്‌നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷിയായിട്ടാണ് പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തിക്കുക. പി വി അന്‍വര്‍ കഴിഞ്ഞദിവസം ഡിഎംകെ നേതാവ് എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഡിഎംകെയുടെ നിരീക്ഷകര്‍ ഇന്ന് പിവി അന്‍വറിന്റെ പാര്‍ട്ടിയുടെ സമ്മേളന വേദിയില്‍ എത്തിയേക്കുമെന്നാണ് വിവരം.

dot image
To advertise here,contact us
dot image