ക്ഷേത്രത്തിലെ മൂന്ന് പവന്റെ മാല മോഷ്ടിച്ചു; പൂജാരി അറസ്റ്റിൽ

മണക്കാട് മുത്തു മാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരി അരുണാണ് പിടിയിലായത്

dot image

തിരുവനന്തപുരം: മാല മോഷണക്കേസിൽ പൂജാരി അറസ്റ്റിൽ. മണക്കാട് മുത്തു മാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരി അരുണാണ് പിടിയിലായത്. ക്ഷേത്രത്തിലെ മൂന്നു പവന്റെ മാല മോഷ്ടിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതേ പൂജാരിയെ മറ്റൊരു കേസിൽ കസ്റ്റഡിയിലെടുത്ത സംഭവം നേരത്തേ വിവാദമായിരുന്നു. ക്ഷേത്രത്തിൽ നിന്ന് പൂജാരിയെ കസ്റ്റഡിയിലെടുത്തതിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ഇതേ പൂജാരിയാണ് മറ്റൊരു കേസിൽ വീണ്ടും പിടിയിലായത്.

Content Highlights: Priest arrested in necklace theft case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us