മുഖ്യമന്ത്രി ആദ്യം മുതൽ എഡിജിപിയെ സംരക്ഷിച്ചു, ഇപ്പോഴും സംരക്ഷിക്കുന്നു: രമേശ് ചെന്നിത്തല

എൽഡിഎഫിലെ എല്ലാ ഘടകകക്ഷികളും ആവശ്യപ്പെട്ടത് പ്രകാരം തത്ക്കാലത്തേക്ക് അദ്ദേഹത്തിനെതിരെയൊരു ചെറിയ നടപടിയെടുത്തു എന്നേയുള്ളൂ

dot image

തിരുവനന്തപുരം: മുഖ്യമന്ത്രി ആദ്യം മുതൽ എഡിജിപിയെ സംരക്ഷിച്ചിരുന്നുവെന്നും ഇപ്പോഴും സംരക്ഷിക്കുകയാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മറ്റ് വഴിയില്ലാത്തതിനാൽ ട്രാൻസ്ഫർ എന്ന ചെറിയ നടപടി സ്വീകരിച്ചുവെന്നും കോൺഗ്രസ് ആവശ്യപ്പെട്ടത് ജുഡീഷ്യൽ അന്വേഷണമാണെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു.

'ഇത് വെറും ട്രാൻസ്ഫർ മാത്രമാണ്. മുഖ്യമന്ത്രി അവസാനം വരെ അദ്ദേഹത്തെ സംരക്ഷിച്ചിരുന്നു. മുഖ്യമന്ത്രി ഇപ്പോഴും അദ്ദേഹത്തെ സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് അജിത് കുമാർ ഇവിടെ എല്ലാ ഇടപാടുകളും നടത്തിയിരിക്കുന്നത്. ആർഎസ്എസുമായി കൂടിക്കാള്ച നടത്തിയതിൽ ചട്ടലംഘനമുണ്ടെങ്കിൽ സസ്പെൻഡ് ചെയ്യാനാകും. ഒരു വ്യക്തിയെ മറ്റൊരു വ്യക്തി കാണുന്നതിൽ തെറ്റില്ല. നാളെ നിയമസഭ കൂടുകയല്ലേ. അവർക്കൊരു രാഷ്ട്രീയ തീരുമാനം എടുക്കണം. അതിന് വേണ്ടി ഒരു ട്രാൻസ്ഫർ ഉണ്ടായിരിക്കുന്നു. അത്രമാത്രം. അദ്ദേഹത്തിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതിനെ കുറിച്ച് സർക്കാർ വ്യക്തത വരുത്തിയിട്ടില്ല.

എൽഡിഎഫിലെ എല്ലാ ഘടകകക്ഷികളും ആവശ്യപ്പെട്ടത് പ്രകാരം തത്ക്കാലത്തേക്ക് അദ്ദേഹത്തിനൊരു ചെറിയ നടപടിയെടുത്തു എന്നേയുള്ളൂ. കോൺഗ്രസ് ആവശ്യപ്പെട്ടത് എഡിജിപിക്കെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ്. യുഡിഎഫ് നാളെ യോഗം വിളിച്ചിട്ടുണ്ട്. സ്രാറ്റജി അതിൽ തീരുമാനിക്കും. മുഖ്യമന്ത്രി വിശദീകരിക്കേണ്ടി വരും', ചെന്നിത്തല വ്യക്തമാക്കി.

എഡിജിപി അജിത് കുമാറിനെതിരായ നടപടി സ്വാ​ഗതം ചെയ്യുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പാതയിൽ മുന്നോട്ട് പോകാൻ ശ്രമിക്കുന്ന എൽഡിഎഫ് സർക്കാർ ആ ദിശയിൽ കൈകൊണ്ട ഉചിതമായ നടപടിയാണിത്. ക്രമസമാധാന പാലന ചുമതലയിൽ നിന്നും അജിത് കുമാറിനെ മാറ്റണമെന്ന് സിപിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് സിപിഐയുടെ അല്ല എൽഡിഎഫിന്റെ വിജയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

വിവാദങ്ങൾക്ക് പിന്നാലെ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി. ബറ്റാലിയന്‍ ചുമതല മാത്രമാണ് അജിത് കുമാറിനുള്ളത്. നേരത്തെ ക്രമസമാധാന ചുമതലയ്ക്ക് ഒപ്പം ബറ്റാലിയന്‍ ചുമതലയും അജിത് കുമാറിന് ഉണ്ടായിരുന്നു.

Content Highlight: Ramesh Chennithala reacts to action taken against ADGP MR Ajith Kumar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us