വേദിയിൽ പലരെയും പ്രതീക്ഷിക്കാം, മതേതര പോരാട്ടത്തിന് സ്റ്റാലിനേപ്പോലുള്ളവരുടെ അനുഗ്രഹം വേണം: പി വി അൻവർ

'മതേതര പോരാട്ടത്തിന് ഒരുങ്ങുമ്പോൾ സ്റ്റാലിനേപ്പോലുള്ള ആളുകളുടെ അനുഗ്രഹം ആവശ്യമാണ്. തമിഴ്‍നാട്ടിൽ സാധാരണക്കാരോടൊപ്പം നിൽക്കുന്ന പാർട്ടിയാണ് ഡിഎംകെ'

dot image

മലപ്പുറം: ഇന്ത്യയിലെ മതേതര സമൂഹത്തിന് ഏറ്റവും വിശ്വസിക്കാൻ കഴിയുന്ന ലീഡറാണ് എം കെ സ്റ്റാലിനെന്ന് നിലമ്പൂർ എംഎൽഎ പി വി അൻവർ. ഇന്ന് നടക്കാനിരിക്കുന്ന പാർട്ടി ഔദ്യോ​ഗിക പ്രഖ്യാപനച്ചടങ്ങിനുള്ള വേദിയിലെ ഒരുക്കങ്ങൾ വിലയിരുത്താനെത്തിയപ്പോഴാണ് പ്രതികരണം. അൻവറിന്റെ ഡിഎംകെ (ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള) സ്റ്റാലിന്റെ ഡിഎംകെയുമായി സഖ്യകക്ഷിയാകുമെന്ന സൂചനകൾക്കിടെയാണ് അൻവർ പ്രതികരിച്ചത്.

മതേതര പോരാട്ടത്തിന് ഒരുങ്ങുമ്പോൾ സ്റ്റാലിനേപ്പോലുള്ള ആളുകളുടെ അനുഗ്രഹം ആവശ്യമാണ്. തമിഴ്‍നാട്ടിൽ സാധാരണക്കാരോടൊപ്പം നിൽക്കുന്ന പാർട്ടിയാണ് ഡിഎംകെ. ഡെമോക്രറ്റിക് മൂവ്മെന്റ് ഓഫ് കേരള ഒരു സോഷ്യൽ മൂവ്മെന്റ് ആണ്, രാഷ്ട്രീയ പാർട്ടിയല്ല. കേരളത്തിലെ യുവാക്കളുടെ വിഷയങ്ങൾ ഉൾപ്പടെ അഡ്രസ് ചെയ്യും. യുവാക്കൾ ഇന്റെർനെറ്റിന് അടിമയായി പോകരുതെന്നും അൻവർ പറഞ്ഞു.

മഞ്ചേരിയിലെ പരിപാടിക്ക് ബംഗാളിൽ നിന്ന് ആളെ ഇറക്കുന്നുണ്ടെന്നും പരിഹാസ രൂപേണ അൻവർ പറഞ്ഞു. കേരളത്തിലെ സാധാരണക്കാരായ മനുഷ്യരാണ് പ്രബലർ. കേരളത്തിലെ ജനങ്ങളുടെ ജനാധിപത്യ മുന്നേറ്റമാണ് നടക്കുന്നത്. വേദിയിൽ പലരെയും പ്രതീക്ഷിക്കാം. വീരചരിത്രം ഉറങ്ങുന്ന മണ്ണാണ് മഞ്ചേരി. സംസ്ഥാനത്തെ സാധാരണക്കാർ നേരിടുന്ന പ്രശ്നങ്ങളാണ് പറയുന്നതെന്നും കേവലം മണ്ഡലത്തിലേത് അല്ലെന്നും പി വി അൻവർ വ്യക്തമാക്കി.

പി വി അൻവർ ഇന്നലെ രാത്രിയിൽ ഡിഎംകെ നേതാവ് എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഡിഎംകെയുടെ നിരീക്ഷകർ ഇന്ന് പി വി അൻവറിന്റെ പാർട്ടിയുടെ സമ്മേളന വേദിയിൽ എത്തിയേക്കും. ഒരു ലക്ഷം ആളുകളെ ഇന്നത്തെ പരിപാടിയിൽ പങ്കെടുപ്പിക്കുമെന്നാണ് പിവി അൻവർ വ്യക്തമാക്കിയിരിക്കുന്നത്.

ഇടതുമുന്നണിയോടിടഞ്ഞ് കഴിഞ്ഞ ദിവസമാണ് അൻവർ പാർട്ടി പ്രഖ്യാപനം നടത്തിയത്. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരളമുടനീളം മത്സരിക്കുമെന്നാണ് പ്രഖ്യാപനം. മാത്രമല്ല, യുവാക്കൾ ഒപ്പമുണ്ടാകുമെന്നാണ് അൻവറിന്റെ പ്രതീക്ഷ. മലപ്പുറത്തെ മുൻ എസ്പി പി സുജിത്ത് ദാസിന് നേരെയുയർത്തിയ മരം മുറി ആരോപണവും മാമി തിരോധാനവും പിന്നീട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയിലേക്കും എഡിജിപിയിലേക്കും നീണ്ട ആരോപണങ്ങളും അൻവറിന് ഭരണപക്ഷത്തിനുമിടയിൽ വിള്ളൽ വീഴ്ത്തിയിരുന്നു.

Secular struggles need blessings of people like Stalin says PV Anwar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us