സിപിഐ ലോക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നെത്തിയ നേതാവ് ബിജെപി വിട്ടു; നിന്നത് ആകെ മൂന്ന് മാസം

അതേ സമയം ആരോപണം ബിജെപി തള്ളി

dot image

പാലക്കാട്: സിപിഐ ലോക്കല്‍ സെക്രട്ടറിയായിരിക്കെ ബിജെപിയില്‍ ചേര്‍ന്ന നേതാവ് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ പാര്‍ട്ടി വിട്ടു. ജോര്‍ജ് തച്ചമ്പാറയാണ് താന്‍ ബിജെപിയില്‍ നിന്ന് രാജിവച്ചെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. താനും സുഹൃത്തുക്കളും ബിജെപിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവച്ചെന്ന് പ്രഖ്യാപിച്ചത്.

തച്ചമ്പാറ സിപിഐ ലോക്കല്‍ സെക്രട്ടറിയും നാലാം വാര്‍ഡ് അംഗവുമായിരുന്ന ജോര്‍ജ് തച്ചമ്പാറ മൂന്ന് മാസം മുമ്പാണ് പഞ്ചായത്ത് അംഗത്വവും സിപിഐ അംഗത്വവും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ മുഴുവന്‍ ബിജെപി വോട്ടുകളും തനിക്ക് ലഭിച്ചില്ലെന്ന പരാതി പാര്‍ട്ടി പരിഗണിച്ചില്ലെന്നതാണ് രാജിക്ക് കാരണം.

അതേ സമയം ജോര്‍ജ് തച്ചമ്പാറയുടെ ആരോപണം ബിജെപി തള്ളി. ജോര്‍ജിന് അര്‍ഹിക്കുന്ന പരിഗണനയും തിരഞ്ഞെടുപ്പില്‍ പൂര്‍ണപിന്തുണയും നല്‍കിയിരുന്നുവെന്ന് ബിജെപി കരിമ്പ മണ്ഡലം പ്രസിഡന്റ് പി ജയരാജ് പറഞ്ഞു. എന്നാല്‍ നിലപാടുകളില്‍ സ്ഥിരതയില്ലാത്തതാണ് വോട്ട് കുറയാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

dot image
To advertise here,contact us
dot image