സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 19-കാരന് 123 വര്‍ഷം തടവ് ശിക്ഷ, വിധിക്ക് പിന്നാലെ ആത്മഹത്യാശ്രമം

വിധിക്ക് പിന്നാലെ സഹോദരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

dot image

മലപ്പുറം: പോക്‌സോ കേസില്‍ സഹോദരന് 123 വര്‍ഷം തടവ് ശിക്ഷ. അരീക്കോട് സ്വദേശിയായ 12വയസുകാരിയായ സഹോദരിയെ പീഡനത്തിന് ഇരയാക്കി ഗര്‍ഭിണിയാക്കിയ കേസിലാണ് 19 വയസുകാരനായ സഹോദരന് 123 വര്‍ഷം ശിക്ഷ വിധിച്ചത്. മഞ്ചേരി പോക്‌സോ കോടതി ജഡ്ജി എ എം അഷ്‌റഫ് ആണ് ശിക്ഷ വിധിച്ചത്. 12വയസുകാരി കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.

ബലാത്സഗത്തിനിരയാക്കിയതിന് 40 വര്‍ഷം, അടുത്ത ബന്ധുവെന്ന നിലയില്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് 40 വര്‍ഷം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കിയതിന് 40 വര്‍ഷം എന്നിങ്ങനെയാണ് ശിക്ഷയുടെ കാലാവധി.

അതേസമയം കോടതി വിധിക്ക് പിന്നാലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. കൈ ഞെരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മഞ്ചേരി കോടതി പരിസരത്ത് വെച്ചായിരുന്നു ആത്മഹത്യാ ശ്രമം. പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയുടെ സ്ഥിതി ഗുരുതരമല്ല.

2020ലായിരുന്നു കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. പെണ്‍കുട്ടി പ്രസവിക്കുന്നതിന്റെ തലേന്നായിരുന്നു സംഭവം പൊലീസ് അറിയുന്നത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളടക്കം പീഡനം മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.

Content Highlights: Brother raped teenage Sister get 123 years imprisonment

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us