മാസങ്ങളോളം ആഫ്രിക്കയില്‍, ആക്ഷേപങ്ങളില്‍ നിന്ന് രക്ഷിച്ചത് പാര്‍ട്ടി; അൻവറിന് മുന്നില്‍ കണക്ക് നിരത്തി സിപിഐഎം

ചന്തക്കുന്നില്‍ സിപിഐഎം വിശദീകരണ യോഗത്തിലായിരുന്നു പ്രതികരണം

dot image

മലപ്പുറം: പി വി അന്‍വറിന് മറുപടിയുമായി നിലമ്പൂര്‍ സിപിഐഎം. നിലമ്പൂരിലെ പാര്‍ട്ടി വെല്ലുവിളികളെ അതിജീവിച്ച് വളര്‍ന്നുവന്നതാണെന്നും ചരിത്രം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത രീതിയില്‍ അന്‍വര്‍ ഗൂഢാലോചനയുമായി മുന്നോട്ട് പോവുകയാണെന്നും സിപിഐഎം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി ഇ പത്മാക്ഷൻ പറഞ്ഞു. ചന്തക്കുന്നില്‍ സിപിഐഎം വിശദീകരണ യോഗത്തിലായിരുന്നു പ്രതികരണം.

'നിലമ്പൂരിലെ പാര്‍ട്ടി നേതാക്കളും അനുഭാവികളും അന്‍വറിന് പിന്നില്‍ അണിനിരക്കുന്നുവെന്നാണ് പറഞ്ഞത്. റിപ്പോര്‍ട്ടര്‍ ചാനലിലൂടെ അന്‍വര്‍ ഇപ്പോ പൊട്ടിക്കും പൊട്ടിക്കും എന്ന പ്രതീതി ഉണ്ടാക്കി, അത് കേള്‍ക്കാനാണ് ആളുകള്‍ വന്നത്. പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചവരാണ് അന്‍വറിന് പിന്നില്‍. സിപിഐഎം പ്രവര്‍ത്തകരാരും അന്‍വറിന്റെ പിന്നില്‍ പോയില്ല. നിലമ്പൂരിലെ പാര്‍ട്ടി വെല്ലുവിളികളെ അതിജീവിച്ച് വളര്‍ന്നുവന്നതാണ്. നിലമ്പൂര്‍ ആയിഷാത്ത അന്‍വറിനൊപ്പമെന്നായിരുന്നു പ്രചാരണം. കുഞ്ഞാലിയുടെ പോരാട്ടം പഠിപ്പിക്കുകയാണ് അയിഷാത്ത. പാര്‍ട്ടിക്കെതിരെ വ്യാജ പോര് സംഘടിപ്പിക്കാമെന്ന് വിചാരിച്ചു. മിസ്റ്റര്‍ അന്‍വര്‍ അത് കടന്നുപോയി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തരി അന്‍വറിന് കൊണ്ടുപോകാനായില്ല', ഇ. പത്മാക്ഷൻ പറഞ്ഞു.

നിലമ്പൂരിലെ വികസന പ്രവര്‍ത്തനം പുത്തന്‍വീട്ടില്‍ തറവാട്ടില്‍ നിന്നും കൊണ്ടുവന്നതല്ല. സര്‍ക്കാരിന്റേതാണ്. മാസങ്ങളോളം അന്‍വര്‍ ആഫ്രിക്കയിലേക്ക് പോയപ്പോള്‍ ആക്ഷേപങ്ങളില്‍ നിന്നും സംരക്ഷിച്ചത് സിപിഐഎം ആണ്. ആ പാര്‍ട്ടിയെ അന്‍വര്‍ ആക്രമിച്ചാല്‍ നിലമ്പൂരില്‍ നടക്കുന്ന കാര്യമല്ല. അന്‍വര്‍ കളിച്ചതിനേക്കാള്‍ വലിയ കളി കണ്ടവരാണ് വേദിയില്‍ ഇരിക്കുന്നതെന്നും ഇ. പത്മാക്ഷൻ കണക്ക് നിരത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us