അജിത് കുമാറിനെതിരായ നടപടിയില്‍ നിര്‍ണായകമായത് സിപിഐയുടെ കത്ത്

ഇന്നലെ രാത്രിയോടെയായിരുന്നു അജിത് കുമാറിനെ ക്രമസമാധാന ചുമതലകളില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് വരുന്നത്

dot image

തിരുവനന്തപുരം: ക്രമസമാധാന ചുമതലകളില്‍ നിന്ന് എം ആര്‍ അജിത് കുമാറിനെ നീക്കിയ നടപടിയില്‍ നിര്‍ണായകമായത് സിപിഐയുടെ കത്ത്. അജിത് കുമാറിനെതിരെ നടപടിയില്ലെങ്കില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് കാണിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കത്തയച്ചിരുന്നു. ഇത് പരിഗണിച്ചാണ് എം ആര്‍ അജിത് കുമാറിനെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചതെന്നാണ് വിവരം.

അജിത് കുമാറിനെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ ഇന്ന് നിയമസഭയില്‍ ആഭ്യന്തര വകുപ്പിന്റെ കാര്യങ്ങളില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നായിരുന്നു ബിനോയ് വിശ്വം എം വി ഗോവിന്ദന് അയച്ച കത്തില്‍ വ്യക്തമാക്കിയത്. കത്ത് ലഭിച്ചതിന് പിന്നാലെ ഗോവിന്ദന്‍ മുഖ്യമന്ത്രിയുമായി ആശയ വിനിമയം നടത്തി. തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കാന്‍ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു. നേരത്തേ തോമസ് ചാണ്ടിക്കെതിരായ ആക്ഷേപത്തില്‍ കാനത്തിന്റെ കത്ത് അവഗണിച്ചതോടെ മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ വിട്ടുനിന്നത് വലിയ വിവാദമായിരുന്നു. അന്നത്തെ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനാണ് സിപിഐഎം നേതൃത്വം ഇടപെട്ടത്.

ശനിയാഴ്ച രാത്രിയാണ് എഡിജിപി അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ഷെയ്ഖ് ദര്‍വേഷ് ആഭ്യന്തര വകുപ്പിന് കൈമാറിയത്. ഇന്നലെ രാത്രിയോടെയായിരുന്നു അജിത് കുമാറിനെ ക്രമസമാധാന ചുമതലകളില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് വരുന്നത്. ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടായിരുന്നു നടപടി. ആരോപണം വന്ന് മുപ്പത്തിയാറാം ദിവസമാണ് അജിത് കുമാറിനെതിരെ നടപടിയുണ്ടായത്. അജിത് കുമാറിന് പകരം ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല.

Content highlights- Cpi's binoy viswam wrote letter to m v govindan on ajith kumar issue

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us