എസ്എഫ്ഐ ചെയർപേഴ്‌സണായി വിജയിച്ചു, അഭിവാദ്യമർപ്പിക്കാനെത്തി ഓട്ടോ ഡ്രൈവറായ പിതാവ്; ഹാഷിറ ഹാപ്പി

വീഡിയോ മന്ത്രി പിഎ മുഹമ്മദ് റിയാസ് അടക്കമുള്ളവർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു

dot image

ആലപ്പുഴ: കായംകുളം സർക്കാർ വനിതാ പോളിടെക്‌നിക്കിൽ എസ്എഫ്ഐ ചെയർപേഴ്‌സണായി വിജയിച്ചപ്പോൾ ഹാഷിറ അത് ഇരട്ടി മധുരമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മകൾക്ക് അഭിവാദ്യമർപ്പിക്കാൻ ഓട്ടോതൊഴിലാളിയായ പിതാവ് ഹാരിസ് ഓടിയെത്തിയെത്തിയും കെട്ടിപ്പുണർന്നതും സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.

വീഡിയോ മന്ത്രി പിഎ മുഹമ്മദ് റിയാസ് അടക്കമുള്ളവർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ഹാഷിറയും പിതാവും സ്നേഹത്തിൻറെ അടയാളമായി. ഹാഷിറയെ പിതാവ് റിബൺ അണിയിച്ച ശേഷം ചുംബനം നൽകുന്നതും വീഡിയോയിലുണ്ട്. അഭിവാദ്യങ്ങൾ ഏറ്റുവാങ്ങിയ ഹാഷിറ കണ്ണീരണിയുന്നതും കാണാം. 'ചെയർപേഴ്സണായി അട്ടിമറി വിജയം നേടിയ മകളെ അഭിവാദ്യം ചെയ്യുന്ന ഓട്ടോതൊഴിലാളിയായ വാപ്പ', എന്ന കുറിപ്പോടെയാണ് മന്ത്രി മുഹമ്മദ് റിയാസ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

പോൾ ചെയ്തതിൽ 80 ശതമാനത്തിലേറെ വോട്ടുകൾ നേടി ഹാഷിറ കെഎസ്‍യുവിൽനിന്ന് സീറ്റ് തിരിച്ചുപിടിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. എ എ റഹീം എംപിയും വീഡിയോ പങ്കുവെച്ചു.

കളമശ്ശേരി വിമൻസ് പോളിടെക്‌നിക് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ കെഎസ്‍യുവിന്റെ വൈഗയുടെ ചിത്രവും കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. വിജയാഘോഷത്തിനിടെ വൈഗയെ കണ്ടുമുട്ടിയ ബസ് ഡ്രൈവറായ അച്ഛൻ മകൾക്ക് ആശംസകൾ നേർന്ന ചിത്രം വൈറലായിരുന്നു. ആലുവ-എറണാകുളം റൂട്ടിലെ ബസ് ഡ്രൈവറാണ് വൈഗയുടെ അച്ഛൻ ജിനുനാഥ്. വിജയത്തിന് പിന്നാലെ കെഎസ്‍യുവിന്റെ നേതൃത്വത്തിൽ കളമശ്ശേരിയിൽ ആഹ്ളാദ പ്രകടനം നടത്തി. ഇതിനിടെയാണ് ജിനുനാഥ് ഓടിച്ച ബസും അവിടെയെത്തിയത്. ബസിനുള്ളിൽ ഇരുന്നുകൊണ്ടുതന്നെ ജിനുനാഥ് മകളെ ഹസ്തദാനം ചെയ്ത് അഭിനന്ദിക്കുകയായിരുന്നു.

content highlights: Kayamkulam Polytechnic college SFI chairperson Hashira and auto driver father Video became Viral

dot image
To advertise here,contact us
dot image