'അജിത്കുമാറിനെ മാറ്റിയത് ആർഎസ്എസിന്റെ ചുമതലയിൽ നിന്ന്'; പരിഹസിച്ച് ഷാഫി പറമ്പിൽ

'മലപ്പുറത്തെ നിരോധിക്കപ്പെട്ട സംഘടനകളുടെ കേന്ദ്രമാക്കി മുദ്രകുത്തിയയതിന് പിന്നിലും ആർഎസ്എസ് അജണ്ട'

dot image

ഡൽഹി: ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി അജിത്കുമാറിനെ മാറ്റിയതിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. ആർഎസ്എസിന്റെ ചുമതലയിൽ നിന്ന് അജിത്കുമാറിനെ മാറ്റി എന്നതാണ് വസ്തുത. മാറ്റത്തിൽ വ്യക്തതയില്ലെന്ന് പറഞ്ഞ ഷാഫി അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.

മലപ്പുറത്തെ നിരോധിക്കപ്പെട്ട സംഘടനകളുടെ കേന്ദ്രമാക്കി മുദ്രകുത്തിയതിന് പിന്നിലും ആർഎസ്എസ് അജണ്ടയാണ്. മലപ്പുറത്തെ മാത്രമല്ല ഒരു സംസ്ഥാനത്തെ തന്നെയാണ് ഒറ്റുകൊടുത്തത്. ഡൽഹിയിൽ മുഖ്യമന്ത്രിക്ക് വേണ്ടി വാർത്താകുറിപ്പ് വിതരണം ചെയ്തത് ക്രൂരമായ നടപടിയാണ്. സീതാറാം യെച്ചൂരി മരിച്ചുകിടക്കുന്ന ദിവസം മുഖ്യമന്ത്രിക്ക് വേണ്ടി ഇതുപോലൊരു വാർത്താകുറിപ്പ് വിതരണം ചെയ്തത് എന്തിനെന്ന് പറയണം.

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ അനുയോജ്യനായ സ്ഥാനാർത്ഥിയെ പാർട്ടി കണ്ടെത്തും. വിജയസാധ്യതയുള്ള സ്ഥാനാർത്ഥികൾക്ക് സീറ്റ് നൽകണം. വിജയസാധ്യത തന്നെയാകും പ്രധാന പരിഗണന. പാർട്ടി പ്രവർത്തകർക്ക് മുന്നിൽ സിപിഐഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്തായി. സിപിഐഎം-ബിജെപി ബന്ധത്തിനെതിരായ വിധിയെഴുത്താകും പാലക്കാട് ഉണ്ടാവുക. തൃശൂർ സീറ്റ് ബിജെപിക്ക് ലഭിക്കാനാണ് തൃശൂർ പൂരം കലക്കിയതെന്നും ഷാഫി പറമ്പിൽ എം പി ആരോപിച്ചു.

Shafi Parmbil slams ADGP MR Ajith Kumar's Transfer

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us