വാളയാറിൽ കഞ്ചാവുമായി യുവാക്കള്‍ പിടിയിൽ; എത്തിച്ചത് ഭരണമുന്നണിയിലെ ഘടകകക്ഷിയുടെ പ്രാദേശിക നേതാവിന് വേണ്ടി?

കഴിഞ്ഞ ദിവസവും വാളയാറിൽ നടന്ന വാഹന പരിശോധനയിൽ കഞ്ചാവുമായി യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു

dot image

പാലക്കാട്: പാലക്കാട് വൻ കഞ്ചാവ് വേട്ട. വാളയാറിൽ 80 കിലോ കഞ്ചാവുമായി 3 യുവാക്കളെ പൊലീസ് പിടികൂടി. വല്ലപ്പുഴ പാറപ്പുറത്ത് മൊയ്‌നുദ്ദീൻ(38), വല്ലപ്പുഴ സ്വദേശി സനൽ(35), പുലാമന്തോൾ സ്വദേശി രാജീവ് (28) എന്നിവരെയാണ് ഡാൻസാഫ് സ്‌ക്വാഡും വാളയാർ പൊലീസും ചേർന്ന് പിടികൂടിയത്.

കഞ്ചാവ് എത്തിച്ചത് ഭരണമുന്നണിയിലെ ഒരു ഘടകകക്ഷിയുടെ പ്രാദേശിക നേതാവിന് വേണ്ടിയാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസവും വാളയാറിൽ നടന്ന വാഹന പരിശോധനയിൽ കഞ്ചാവുമായി യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. ആറ് കിലോ​ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെയാണ് പിടികൂടിയത്.

നേരത്തെ കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച സംഭവത്തിലും യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂർ സ്വദേശി സൽമാൻ ഉദ്ദീൻ (23), പശ്ചിമ ബംഗാൾ സ്വദേശി ബിശ്വജിത്ത് ബേര (21) എന്നിവരാണ് പിടിയിലായത്. വാളയാർ ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ സി ജയചന്ദ്രനും സംഘവും ചേർന്നാണ് കഞ്ചാവ് കണ്ടെത്തിയത്.

Content Highlight: 80 kilos of Ganja seized from Palakkad

dot image
To advertise here,contact us
dot image