'രാജേശ്വരി എന്റെ അമ്മയാണ്; മരിച്ചു എന്നത് തെറ്റായ വാര്‍ത്തയാണ്'; കോഴിക്കോട് ബസ് അപകത്തില്‍ മകന്റെ പ്രതികരണം

തന്റെ അമ്മ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് മകന്‍

dot image

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയില്‍ ബസ് അപകടത്തില്‍ കുരുവിലംകുന്നേല്‍ സ്വദേശിനി രാജേശ്വരി മരിച്ചതായി പുറത്തുവന്ന വാര്‍ത്ത തെറ്റാണെന്ന് മകന്‍. തന്റെ അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ ട്രിപ്പിട്ടിരിക്കുകയാണ്. കുറേ ആളുകള്‍ വിളിച്ച് അന്വേഷിച്ചുവെന്നും അമ്മയ്ക്ക് കുഴപ്പമില്ലെന്നും മകന്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചു. അപകടത്തില്‍ രാജേശ്വരി എന്ന 63കാരി മരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് തള്ളിയാണ് രാജേശ്വരിയുടെ മകന്‍ പ്രതികരിച്ചത്.

നിമിഷനേരം കൊണ്ടാണ് അപകടം സംഭവിച്ചതെന്ന് ബസിനെ യാത്രക്കാരി പറഞ്ഞു. താന്‍ ഒരു കമ്പി കഷ്ണത്തില്‍ തൂങ്ങിക്കിടന്നു. ബാക്കിയുള്ളവര്‍ ഊര്‍ന്നു പോകുന്നതാണ് കണ്ടത്. സമീപപ്രദേശത്ത് ക്രയിന്‍ ഉണ്ടായിരുന്നതുകൊണ്ട് രക്ഷാപ്രവര്‍ത്തനം എളുപ്പത്തില്‍ നടന്നു. ബസില്‍ നിറയെ ആളുകളുണ്ടായിരുന്നു. എല്ലാ സീറ്റുകളും ഫുള്ളായിരുന്നു. രണ്ട് പേര്‍ മാത്രമായിരുന്നു നിന്നത്. താന്‍ ബസിന്റെ മധ്യ ഭാഗത്ത് വിന്‍ഡോയോട് ചേര്‍ന്നാണ് ഇരുന്നത്. തന്റെ സമീപത്ത് ഇരുന്ന ചേച്ചിയാണ് മരിച്ചത്. അവര്‍ കണ്ടപ്പന്‍ചാല്‍ സ്വദേശിനിയാണ്. തിരുവമ്പാടിയില്‍ മകന്റെ വീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് അവര്‍ അപകടത്തില്‍പ്പെടുന്നത്. എതിരെ വാഹനങ്ങള്‍ വന്നിരുന്നില്ലെന്നും എവിടെയെങ്കിലും ബസ് ഇടിച്ചതായി തോന്നിയില്ലെന്നും യാത്രക്കാരി പറഞ്ഞു.

കോഴിക്കോട് മുത്തപ്പന്‍പുഴയില്‍ നിന്ന് തിരുവമ്പാടിക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായാണ് വിവരം. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. ബസിന്റെ മുന്‍ഭാഗത്ത് ഇരുന്ന മൂന്ന് പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതായി വിവരമുണ്ട്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Content highlights- my mother is safe son reaction on kozhikode accident

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us