തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി വി അൻവറിന് നിയമസഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിച്ചു. ഭരണ പക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ നാലാം നിരയിലാണ് അൻവറിന്റെ പുതിയ സീറ്റ്. പ്രതിപക്ഷത്തിനൊപ്പം ഇരിക്കാൻ താത്പര്യമില്ലെന്ന് ഭരണകക്ഷിയിൽ നിന്നും പുറത്താക്കപ്പെട്ട പി വി അൻവർ അറിയിച്ചിരുന്നു.
സ്വതന്ത്ര എംഎൽഎ ആയി സീറ്റ് അനുവദിക്കണമെന്നായിരുന്നു അൻവറിന്റെ ആവശ്യം. പ്രത്യേക സീറ്റെന്ന ആവശ്യത്തിൽ സർക്കാർ പ്രതികരിക്കാതിരുന്നതോടെ തലസ്ഥാനത്ത് എത്തിയിട്ടും പി വി അൻവർ നിയമസഭ സമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല. പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എഡിജിപി അജിത് കുമാറിനെതിരായ നടപടിയേയും അദ്ദേഹം വിമർശിച്ചിരുന്നു. കസേരകളി പോലെ ഒരു സീറ്റിൽ നിന്നും മറ്റൊരു സീറ്റിലേക്ക് മാറ്റിയിട്ട് എന്ത് കാര്യം. സസ്‌പെൻഡ് ചെയ്യണ്ടേ. സസ്‌പെൻഡ് ചെയ്യണമെന്നാണ് ഡിജിപി എഴുതിക്കൊടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസ് അതിന് തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: New block granted for PV Anvar in Assembly