പെട്ടെന്ന് ഡിവോഴ്‌സ് ആയാല്‍ പിറ്റേന്ന് എല്ലാം പറയാന്‍ പറ്റുവോ, മര്യാദ വേണ്ടേ: പി വി അന്‍വര്‍

രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടശേഷം പ്രതികരിക്കുകയായിരുന്നു അന്‍വര്‍

dot image

തിരുവനന്തപുരം: പൊലീസിനെതിരെയടക്കം താന്‍ പുറത്തുകൊണ്ടുവന്ന തെളിവുകള്‍ ഗവര്‍ണര്‍ക്ക് കൈമാറിയെന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. സ്വതന്ത്ര എംഎല്‍എയാണ് താന്‍. നടപടികള്‍ നീക്കേണ്ടത് ഗവര്‍ണറാണ്. എന്നും പോസിറ്റീവ് ആയി മാത്രമെ നീങ്ങിയിട്ടുള്ളൂ. നാട് നേരിടുന്ന ഭീഷണികളില്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ഗവര്‍ണറെ അറിയിച്ചുവെന്നും പി വി അന്‍വര്‍ പറഞ്ഞു. രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടശേഷം പ്രതികരിക്കുകയായിരുന്നു അന്‍വര്‍.

നിയമസഭയിലെ ഇരിപ്പിടം സംബന്ധിച്ച ചോദ്യത്തോട്, 'ആരുടേയും ഊരയില്‍ ഇരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പുറത്താക്കിയ സ്ഥിതിക്ക് എവിടെ ഇരിക്കണമെന്ന് ഞാനാണ് തീരുമാനിക്കേണ്ടത്. മറ്റാര്‍ക്കും അവകാശം ഇല്ല. അവിടെ പുരവെച്ച് കെട്ടുവൊന്നും വേണ്ടല്ലോ. പ്രതിപക്ഷത്തിന്റെ കൂടെ ഇരിക്കില്ല. സഭയിലോ വെളിയിലോ മതിലിന്റെ മുകളിലോ ഇരിക്കാം. അത് നാളെ തീരുമാനിക്കാം', എന്നായിരുന്നു അന്‍വറിന്റെ മറുപടി.

ഇനിയും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. കല്ല്യാണം പെട്ടെന്ന് ഡിവോഴ്‌സ് ആയാല്‍ പിറ്റേന്ന് തന്നെ എല്ലാം പറയാന്‍ പറ്റുവോ. ഒരു മര്യാദയൊക്കെ കാണിക്കണ്ടേ എന്നും അന്‍വര്‍ പറഞ്ഞു. പുതിയ പ്രസ്ഥാനം ഇന്ത്യമൊത്തം വ്യാപിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും അന്‍വര്‍ പറഞ്ഞു.

Content Highlights: P V Anwar MLA Meet Governor At Raj Bhavan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us