'സിഗരറ്റ് വലിച്ചത് അധ്യാപകന്‍ കണ്ടു'; പയ്യോളിയില്‍ നാല് വിദ്യാര്‍ത്ഥികളെ കാണുന്നില്ലെന്ന് പരാതി

വിദ്യാര്‍ത്ഥികള്‍ എങ്ങോട്ടാണ് പോയതെന്ന ഒരു സൂചനയും ലഭിച്ചിട്ടില്ല

dot image

കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ നാല് വിദ്യാര്‍ത്ഥികളെ കാണുന്നില്ലെന്ന് പരാതി. ചെരിച്ചില്‍ പള്ളിയില്‍ മദ്രസയില്‍ പഠിക്കുന്ന 15 വയസുള്ള വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. ഫിനാന്‍, താഹ, സിനാന്‍, റാഫിഖ് എന്നിവരെയാണ് ഇന്ന് വൈകീട്ടോടെ കാണാതായത്. പൊലീസ് തിരച്ചില്‍ നടത്തിവരികയാണ്.

ബാഗും സാധനങ്ങളുമെടുത്താണ് മദ്രസയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഇറങ്ങിയത്. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ സിഗരറ്റ് വലിക്കുന്നത് മദ്രസയിലെ അധ്യാപകന്‍ കണ്ടിരുന്നു. തുടര്‍ന്ന് അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് താക്കീത് നല്‍കിയിരുന്നു. രക്ഷിതാക്കളുമായി വരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ ഇന്ന് ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് മദ്രസയിലെത്തിയിരുന്നു. ഇതിന് ശേഷമാണ് കുട്ടികളെ കാണാതാകുന്നത്.

വിദ്യാര്‍ത്ഥികള്‍ എങ്ങോട്ടാണ് പോയതെന്ന ഒരു സൂചനയും ലഭിച്ചിട്ടില്ല. അതേസമയം വിദ്യാര്‍ത്ഥികള്‍ കൊച്ചിയിലേക്ക് വിനോദ സഞ്ചാരത്തിന് പോയതാകാമെന്ന് സുഹൃത്തുക്കള്‍ സംശയം പ്രകടിപ്പിച്ചു.

Content Highlights: 4 students missing from Calicut Payyoli

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us