തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുൻകൂർ ശമ്പളം നൽകിയതിൽ സബ് ട്രഷറി ജീവനക്കാർക്ക് കൂട്ട സ്ഥലംമാറ്റം. സെക്രട്ടേറിയറ്റ് സബ് ട്രഷറിയിലെ ആറ് ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാർക്ക് നാല് ദിവസം മുമ്പ് ശമ്പളം ലഭിച്ചിരുന്നു. 46 ലക്ഷം രൂപയുടെ ശമ്പള ബില്ല് നേരത്തെ മാറിയതാണ് വീഴ്ചയ്ക്ക് കാരണം. ഇതോടെയാണ് ജീവനക്കാർക്കെതിരെ നടപടി.
സ്ഥലം മാറ്റിയത് എ ഷഫീഖ്, ആർ അശ്വതി, എസ് സുധീർ ജോസ് , ടി മധു , പി എസ് അമ്പിളി , എസ് ആർ സൈമ , കെ എസ് ലാലസൻ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഗുരുതര വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
ഇതിൽ മൂന്ന് പേർക്കെതിരെ സ്വീകരിച്ചത് അച്ചടക്ക നടപടിയാണ്. എ ഷഫീഖ്, എസ് സുധീർ ദാസ്, ടി മധു എന്നിവർക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ഇവരെ പണം കൈകാര്യം ചെയ്യേണ്ടാത്ത വിഭാഗത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇവർക്കെതിരെയുള്ള അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ചാകും തുടർനടപടി.
Content Highlight: Advance salary paid in Secretariat; Mass Transfer of Sub-Treasury Employees