കണ്ണൂരില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

ഇന്ന് ഉച്ചയ്ക്ക് ശേഷം ഇന്‍സ്റ്റഗ്രാം വഴി കുടുംബത്തെ വീഡിയോ കോള്‍ ചെയ്തത്

dot image

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. 14 വയസുകാരന്‍ ആര്യനെയാണ് കണ്ടെത്തിയത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി സ്വയം കോഴിക്കേടെത്തിയെന്നാണ് ലഭിക്കുന്ന വിവരം. സ്‌കൂളില്‍ നിന്നുമുണ്ടായ മാനസിക ബുദ്ധിമുട്ടാണ് കുട്ടി നാടുവിടാന്‍ കാരണമെന്നാണ് സൂചന.

സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് ആര്യനെ കാണാതാവുന്നത്. കാണാതാവുമ്പോൾ സ്‌കൂള്‍ യൂണിഫോം ആയിരുന്നു വേഷം. കയ്യില്‍ സ്‌കൂള്‍ ബാഗും ഉണ്ടായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബക്കളത്തെ ജ്യൂസ് കടയില്‍ ആര്യന്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഇന്‍സ്റ്റഗ്രാം വഴി കുടുംബത്തെ വീഡിയോ കോള്‍ ചെയ്തുവെന്ന് കുടുംബം അറിയിച്ചിരുന്നു.

Content Highlights: Boy who missed from Kannur Find in Calicut

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us