കണ്ണൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥി പാലക്കാടെന്ന് സൂചന; ഇന്‍സ്റ്റഗ്രാം വഴി വീഡിയോ കോള്‍ ചെയ്തു

വിദ്യാര്‍ത്ഥി പാലക്കാടാണ് എത്തിയതായാണ് പൊലീസ് സംശയിക്കുന്നത്

dot image

കോഴിക്കോട്: കണ്ണൂര്‍ തളിപ്പറമ്പില്‍ നിന്ന് കാണാതായ 14 കാരന്‍ വീഡിയോ കോള്‍ ചെയ്തുവെന്ന് കുടുംബം. ഇന്‍സ്റ്റഗ്രാം വഴി വീഡിയോ കോള്‍ ചെയ്തുവെന്നാണ് കുടുംബം അറിയിച്ചത്. ഫോണിലൂടെ കുട്ടി എന്താണ് കുടുംബവുമായി സംസാരിച്ചത് എന്നതില്‍ വ്യക്തതയില്ല.

വിദ്യാര്‍ത്ഥി പാലക്കാടാണ് എത്തിയതായാണ് പൊലീസ് സംശയിക്കുന്നത്. കുട്ടിയുടെ കൃത്യമായ ലൊക്കേഷന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. തളിപറമ്പ് സ്വദേശിയായ ആര്യനെ ഇന്നലെ വൈകുന്നേരം മുതലാണ് കാണാതാവുന്നത്.

സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് ആര്യനെ കാണാതാവുന്നത്. സ്‌കൂള്‍ യൂണിഫോം ആയിരുന്നു വേഷം. കയ്യില്‍ സ്‌കൂള്‍ ബാഗും ഉണ്ടായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബക്കളത്തെ ജ്യൂസ് കടയില്‍ ആര്യന്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

dot image
To advertise here,contact us
dot image