മഹാനവമി: നാളെ ബാങ്കുകള്‍ക്കും അവധി

നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത്

dot image

തിരുവനന്തപുരം: നവരാത്രി പ്രമാണിച്ച് സംസ്ഥാനത്ത് ബാങ്കുകള്‍ക്കും നാളെ അവധിയായിരിക്കും. സര്‍ക്കാര്‍ നാളെ പൊതുഅവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബാങ്കുകള്‍ക്കും അവധി പ്രഖ്യാപിച്ചത്. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത്.

സാധാരണഗതിയില്‍ ദുര്‍ഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്തകങ്ങള്‍ പൂജയ്ക്ക് വെക്കുന്നത്. ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിനു തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്കുവരുന്ന 10ന് വൈകിട്ടാണ് പൂജവെയ്പ്. ഈ സാഹചര്യത്തില്‍ 11 ന് അവധി നല്‍കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനയായ എന്‍ടിയു മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

സര്‍ക്കാര്‍ കലണ്ടറില്‍ ഒക്ടോബര്‍ 10 നാണ് പൂജവെയ്പ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 11ന് അവധി പ്രഖ്യാപിച്ചിരുന്നില്ല. പുസ്തകങ്ങള്‍ പൂജ വെച്ചതിന് ശേഷമുള്ള ദിവസം സര്‍ക്കാര്‍ അവധി ദിനമായി പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം.

പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ നാളെ നിശ്ചയിച്ച പരീക്ഷകള്‍ അഭിമുഖങ്ങള്‍, കായികക്ഷമതാ പരീക്ഷകള്‍, സര്‍വ്വീസ് വെരിഫിക്കേഷന്‍, പ്രമാണ പരിശോധന എന്നിവ മാറ്റിയതായി പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Content Highlights: Bank Holiday Tomorrow

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us